തുര്‍ക്കി-ഇസ്രായേല്‍ ധാരണ; ഗസയില്‍ വീടുകളും ആശുപത്രികളും നിര്‍മിക്കും: തുര്‍ക്കി

അങ്കാറ: തുര്‍ക്കിയും ഇസ്രായേലും തമ്മില്‍ പുതിയ കരാറില്‍ ഒപ്പുവയ്ക്കുകയും സഹകരണം പുനസ്ഥാപിക്കുകയും ചെയ്ത അവസരത്തില്‍ ഫലസ്തീനികള്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിരിം അറിയിച്ചു.
കരാര്‍ നിലവില്‍ വന്നതോടെ, അവശ്യസാധനങ്ങളും വഹിച്ചുള്ള ആദ്യ ബോട്ട് വെള്ളിയാഴ്ച ഗസാ മുനമ്പിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ വീടുകളും ആശുപത്രികളും നിര്‍മിക്കും. ഇസ്രായേലും തുര്‍ക്കിയും ആറു വര്‍ഷത്തിനു ശേഷമാണ് വീണ്ടും സഹകരിക്കുന്നത്. യുദ്ധവിമാനം വെടിവച്ചിട്ട സംഭവത്തില്‍ റഷ്യയോട് മാപ്പു ചോദിച്ചു. റഷ്യയുമായും തുര്‍ക്കി നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുവരുകയാണ്. തുര്‍ക്കി മുന്നോട്ടുവച്ച ഉപാധികളെല്ലാം ഇസ്രായേല്‍ സ്വീകരിച്ചതിനെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പുവച്ചതെന്നും അയല്‍രാജ്യങ്ങളുമായി കൂടുതല്‍ സഹകരണം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം, തുര്‍ക്കി റഷ്യന്‍ വൈമാനികന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it