World

തുര്‍ക്കി അട്ടിമറി ശ്രമം: 104 പേര്‍ക്കു ജീവപര്യന്തം

ആങ്കറ: തുര്‍ക്കിയില്‍ 2016 ജൂലൈയില്‍ നടന്ന പട്ടാള അട്ടിമറി ശ്രമത്തില്‍ 104 പേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇസ്മിര്‍ പ്രവിശ്യയിലെ കോടതിയാണു മുന്‍ സൈനിക ഉദ്യോ—ഗസ്ഥരെ കഠിന ജീവപര്യന്തം തടവിനു ശിക്ഷിച്ചിരിക്കുന്നത്. വധശിക്ഷ ഒഴിവാക്കിയ തുര്‍ക്കിയില്‍ അതിനു സമാനമായി നല്‍കുന്ന ശിക്ഷയാണ് കഠിന ജീവപര്യന്തം തടവ്.
വ്യോമസേനാ മുന്‍ മേധാവി ജനറല്‍ ഹസന്‍ ഹുസയ്ന്‍ ദമിറസ്‌ലാന്‍, ജനറല്‍ മംദൂഹ് ഹക്ബിലൈന്‍ എന്നിവരും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. പ്രസിഡന്റിനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ 21 പേര്‍ക്ക് 20 വര്‍ഷം തടവും 31 പേരെ ഏഴു വര്‍ഷം മുതല്‍ ആറു മാസം വരെ തടവിനും ശിക്ഷിച്ചു. സായുധ സംഘത്തില്‍പ്പെട്ട ഒരാളെ 10 വര്‍ഷവും ആറു മാസവും തടവിനും ശിക്ഷിച്ചിട്ടുണ്ട്.
പട്ടാള അട്ടിമറി ശ്രമത്തിനിടെ 260 പേര്‍ കൊല്ലപ്പെടുകയും 2,200 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു തുര്‍ക്കി ഒന്നര ലക്ഷത്തോളം  ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും 50,000ത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it