തുര്‍ക്കിയില്‍ സ്‌ഫോടനം;നാലുപേര്‍ക്ക് പരിക്ക്

അങ്കറ: ദക്ഷിണ തുര്‍ക്കിയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പോലിസുകാര്‍ക്കു പരിക്ക്. ജി20 ഉച്ചകോടി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് ആതിഥേയത്വം വഹിക്കുന്ന നഗരത്തില്‍ ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ ആള്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടന പശ്ചാത്തലത്തില്‍ രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം നല്‍കി. എഎഫ്പിയാണ് സ്‌ഫോടനവിവരം പുറത്തുവിട്ടത്. ലോകത്തിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടി നടക്കാനിരിക്കെയുണ്ടായ സ്‌ഫോടനം ഞെട്ടിപ്പിക്കുന്നതാണെന്നു ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം, ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുര്‍ക്കി നഗരമായ അന്താല്യയിലെത്തി. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, ജര്‍മന്‍ വൈസ് ചാന്‍സലര്‍ ആന്‍ജലാ മെര്‍ക്കല്‍, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് എന്നിവര്‍ തുര്‍ക്കിയില്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ആഗോള സാമ്പത്തിക സ്ഥിതി, വികസനം, കാലാവസ്ഥാ വ്യതിയാനം, നിക്ഷേപം, വ്യാപാരം, ഊര്‍ജം പാരിസ് ആക്രമണം തുടങ്ങിയവ ചര്‍ച്ചയാവും.
Next Story

RELATED STORIES

Share it