തുര്‍ക്കിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ചാരവൃത്തിക്ക് കേസ്

അങ്കറ: തുര്‍ക്കിയിലെ രണ്ടു പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ചാരവൃത്തിക്കു പോലിസ് കേസെടുത്തു. തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം സിറിയയിലെ ഇസ്‌ലാമിക വിമതര്‍ക്ക് ആയുധങ്ങള്‍ അയച്ചുവെന്ന ആരോപണത്തിനു പിന്നാലെയാണ് കേസെടുത്തത്. ജംഹൂരിയത്ത് ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ കാന്‍ ഡന്‍ദാര്‍, പത്രത്തിന്റെ അങ്കറ ബ്യൂറോ ചീഫ് എര്‍ദം ഗുല്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ ജീവപര്യന്തം തടവു വരെ ലഭിക്കും. എന്നാല്‍, ആരോപണം ഇരുവരും നിഷേധിച്ചു.
തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗമായ എംഐടിയുടെ ട്രക്കുകളില്‍ സിറിയന്‍ വിമതര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചതായി പത്രം റിപോര്‍ട്ട് ചെയ്യുകയും വീഡിയോ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവിടുകയും ചെയ്തിരുന്നു. അതേസമയം, സിറിയയിലെ തുര്‍ക്കി വംശജര്‍ക്കുള്ള സഹായ സാമഗ്രികളായിരുന്നു ട്രക്കുകളിലെന്നു തുര്‍ക്കി അറിയിച്ചു. പത്രത്തിനെതിരേ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തിപരമായി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it