World

തുര്‍ക്കിയിലെ അടിയന്തരാവസ്ഥ അവസാനിപ്പിക്കണം: യുഎന്‍

ജനീവ: 2016 മുതല്‍ രാജ്യത്ത് തുടര്‍ന്നുവരുന്ന അടിയന്തരാവസ്ഥ അവസാനിപ്പിക്കണമെന്ന് തുര്‍ക്കിയോട് യുഎന്‍. അടിയന്തരാവസ്ഥ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാവുന്നതായി ആരോപിച്ചാണ് യുഎന്‍ നിര്‍ദേശം.
2016 ജൂലൈയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് ഉര്‍ദുഗാന്‍ തന്നിഷ്ടപ്രകാരമാണ് ഭരിക്കുന്നത്. അടിയന്തരാവസ്ഥയുടെ ഫലമായി 1,60,000 പേര്‍ അറസ്റ്റിലായി. 1,52,000 ആളുകളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു.
അധ്യാപകരും ജഡ്ജിമാരും അഭിഭാഷകരുമടക്കമുള്ളവരാണ് പിരിച്ചുവിടപ്പെട്ടവരിലുള്ളത്. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടുകയും ചെയ്യുന്നു.
പ്രസിഡന്റ് നീതിന്യായ വ്യവസ്ഥയില്‍ വരെ കൈകടത്തുന്നും വെന്നും യുഎന്‍ റിപോര്‍ട്ടില്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it