തുണീസ്യയുടെ വിജയം 40 വര്‍ഷത്തിന് ശേഷം

മോസ്‌കോ: ലോകകപ്പില്‍ 40 വര്‍ഷത്തിന്റെ കാത്തിരിപ്പിനു ശേഷമുള്ള ആദ്യ ജയം സ്വന്തമാക്കിയാണ് തുണീസ്യന്‍ താരങ്ങള്‍ നാട്ടിലേക്കു മടങ്ങുന്നത്. ഈ നാണക്കേട് മറികടക്കാന്‍ സാക്ഷാല്‍ തുണീസ്യന്‍ നായകന്‍ തന്നെ വേണ്ടിവന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പാനമയ്‌ക്കെതിരായ അവസാന മല്‍സരത്തില്‍ ക്യാപ്റ്റന്‍ വഹ്ബി ഖാസ്‌റിയുടെ ഗോളിലൂടെയാണ് തുണീസ്യ ഈ മോശം ചരിത്രം പൊളിച്ചത്. മുമ്പ് നാലു തവണ ലോകകപ്പില്‍ പ്രവേശിച്ച തുണീസ്യ 1978ലെ ലോകകപ്പിലാണ് അവസാനമായി വെന്നിക്കൊടി നാട്ടിയത്. സ്വതന്ത്ര രാജ്യമായതിനു ശേഷം 1978ല്‍ ഒമ്പതാം സ്ഥാനത്തെത്തിയതാണ് ലോക—കപ്പില്‍ ടീമിന്റെ മികച്ച പ്രകടനം. 1978ല്‍ ലോകകപ്പില്‍ കാലുകുത്തിയ തുണീസ്യക്ക് 1998ലും 2002ലും 2006ലും കളിച്ചെങ്കിലും ഒരു ജയം പോലും സ്വന്തമാക്കാനാവാതെ പുറത്തു പോവാനായിരുന്നു വിധി. ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ടിനോടും ബെല്‍ജിയത്തിനോടും പരാജയപ്പെട്ടതിനു ശേഷമാണ് നവാഗതരായ പാനമയെ അവര്‍ 2-1ന് പരാജയപ്പെടുത്തിയത്.
Next Story

RELATED STORIES

Share it