Flash News

തുണീസ്യന്‍ പ്രധാനമന്ത്രി കത്താറ സന്ദര്‍ശിച്ചു

തുണീസ്യന്‍ പ്രധാനമന്ത്രി കത്താറ സന്ദര്‍ശിച്ചു
X
thunisyan prime minister



ദോഹ: തൂണീസ്യന്‍ പ്രധാനമന്ത്രി ഹബീബ് എസ്സിദാസ് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രിയെയും പ്രതിനിധികളെയും കത്താറ ജനറല്‍ മാനേജര്‍ ഖാലിദ് ബിന്‍ ഇബ്്‌റാഹിം അല്‍സുലൈത്തി സ്വീകരിച്ചു. ഒപേറ ഹൗസ്, ഡ്രാമ തിയേറ്റര്‍, ആംഫി തിയേറ്റര്‍ ഉള്‍പ്പെടെയുള്ള കത്താറയിലെ വിവിധ സ്ഥലങ്ങള്‍ അദ്ദേഹം ചുറ്റിക്കണ്ടു. തുടര്‍ന്ന് ഇരുവിഭാഗവും സുവനീറുകള്‍ കൈമാറി. തുണിസ്യന്‍ ദിനങ്ങള്‍ എന്ന പരിപാടി നടക്കുന്ന ബില്‍ഡിങ് 3 ല്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി സംസാരിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് പരിപാടി സഹായിക്കുമെന്ന് ഹബീബ് എസ്സിദാസ് പറഞ്ഞു. ഖത്തറിലെയും അറബ് ലോകത്തെയും സാംസ്‌കാരിക കൊട്ടാരമാണ് കത്താറയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നടന്ന വിരുന്നില്‍ തുണീസ്യന്‍ പ്രധാനമന്ത്രി, കത്താറ ജനറല്‍ മാനേജര്‍ എന്നിവര്‍ക്കൊപ്പം വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അബ്്ദുല്‍ വാഹിദ് അല്‍ഹമാദി, തുണീസ്യയിലെ ഖത്തര്‍ അംബാസഡര്‍ അബ്്ദുല്ല ബിന്‍ നാസര്‍ അല്‍ഹുമൈദി, തുണീസ്യന്‍ അംബാസഡര്‍ സാലിഹ് അല്‍സാലിഹി, ഖത്തര്‍ ചേംബര്‍ ഡപ്യൂട്ടി ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹ്്മദ് ബിന്‍ തവര്‍ അല്‍കവാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it