Kollam Local

തുണിയുരിഞ്ഞുള്ള പരിശോധന പുരോഗമന കേരളത്തിന് അപമാനം: കാംപസ് ഫ്രണ്ട്‌



കൊല്ലം:നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളെ വസ്ത്രമഴിച്ച് വരെ പരിശോധിച്ച സംഭവം പുരോഗമന കേരളത്തിനു നീതീകരിക്കാന്‍ സാധിക്കാത്തതാണെന്ന് കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ പ്രസിഡന്റ് അമീന്‍ വവ്വക്കാവ് പറഞ്ഞു. ഇത്തരത്തിലുള്ള വിരോധാഭാസങ്ങള്‍ തുടരാനാണു ഭാവമെങ്കില്‍ ശക്തമായ പ്രതിഷേധവുമായി കാംപസ് ഫ്രണ്ട് മുന്നോട്ടു പോകുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. യോഗത്തില്‍ ജില്ലാ സെക്രട്ടറി സിദ്ധീഖ് മൈലാപ്പൂര്‍ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷാ കരുനാഗപ്പള്ളി, അജ്മല്‍ പോരുവഴി, മുസന്ന തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it