Flash News

തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് അനുമതി:മോദിയുടെ അവകാശവാദത്തെ പരിഹസിച്ച് ഉവൈസി

തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് അനുമതി:മോദിയുടെ അവകാശവാദത്തെ പരിഹസിച്ച് ഉവൈസി
X
ന്യൂഡല്‍ഹി:പുരുഷന്റെ തുണയില്ലാതെ സ്ത്രീള്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിന് സൗകര്യമൊരുക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി.



എല്ലാ കാര്യങ്ങള്‍ക്കും ക്രെഡിറ്റ് ഏറ്റെടുക്കുക എന്നുള്ളത് പ്രധാനമന്ത്രിയുടെ പതിവാണെന്നു ഉവൈസി പറഞ്ഞു. മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ മോദി ഇത്രയധികം ആശങ്കാകുലനാണെങ്കില്‍, 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ എം.പി. എഹ്‌സാന്‍ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രിക്ക് നീതി നല്‍കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു.
സൗദിയുമായുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് പുരുഷന്റെ സഹായമില്ലാതെ ഹജ്ജ് തീര്‍ത്ഥാടനത്തിന് സൗകര്യമൊരുങ്ങിയത്.തീര്‍ത്ഥാടകസംഘത്തിനൊപ്പമാണെങ്കില്‍ പുരുഷന്റെ തുണയില്ലാത്ത 45 വയസ്സുകഴിഞ്ഞ സ്ത്രീകളെ ഹജ്ജ് അനുഷ്ഠിക്കാന്‍ വര്‍ഷങ്ങളായി സൗദി അനുവദിക്കുന്നുണ്ട്. ഇന്തോനേസ്യ, മലേസ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ ഇങ്ങനെ ഹജ്ജിന് പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലങ്ങളായുള്ള അനീതി താന്‍ തുടച്ചുനീക്കിയെന്നും പുരുഷന്‍മാരുടെ തുണയില്ലാതെ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിനു സൗകര്യമൊരുക്കിയിട്ടുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാതിലൂടെ അവകാശപ്പെട്ടിരുന്നത്.
മോദിയുടെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സൗദി അറേബ്യയുടെ തീരുമാനത്തിന്റെ ക്രഡിറ്റ് തട്ടിയെടുക്കാനാണ് മോദി ശ്രമിച്ചതെന്നും അര്‍ഹിക്കാത്ത ഖ്യാദി നെടിയെടുത്ത് സ്വന്തം അണികളെത്തന്നെയാണ്  വിഡ്ഢികളാക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it