Flash News

തുടര്‍ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ നടപടി വേണം: നവയുഗം

തുടര്‍ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ നടപടി വേണം: നവയുഗം
X


അല്‍ ഖോബാര്‍: സ്വദേശിവല്‍ക്കരണം ശക്തമായതിനാലും ജീവിതച്ചെലവ് കൂടിയതിനാലും സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് നവയുഗം സാംസ്‌കാരികവേദി ആവശ്യപ്പെട്ടു. അധ്യയന വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് അവസാനത്തോടെ സൗദിയില്‍ നിന്നും കുടുംബങ്ങളുടെ വലിയൊരു തിരിച്ചൊഴുക്കാണ് ഉണ്ടാകാന്‍ പോകുന്നത്. പലവിധ കാരണങ്ങളാല്‍ വൈകിയെത്തുന്ന നിരവധി പേര്‍ക്ക് പ്രവേശനത്തിന് ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളേണ്ടതാണ്. കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയില്‍ ഉദ്ഘാടനം ചെയ്ത മേഖലാ സമ്മേളനം ബിജു വര്‍ക്കി, ലീന ഷാജി, ദാസന്‍ രാഘവന്‍ അടങ്ങുന്ന പ്രസീഡിയം നിയന്ത്രിച്ചു. ബിനുകുഞ്ഞു, അന്‍വര്‍ ആലപ്പുഴ പ്രമേയങ്ങളും സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍ പ്രവര്‍ത്തന റിപോര്‍ട്ടും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറ, പ്രസിഡന്റ് ബെന്‍സി മോഹന്‍, സാജന്‍ കണിയാപുരം, റെജി സാമുവല്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, വിജീഷ്, മാധവ് കെ വാസുദേവ്, ശരണ്യ ഷിബു സംസാരിച്ചു. സജീഷ്, മനോജ്, രാജീവ്, ഷിബു ശിവാലയം, അഷ്‌റഫ്, അഹദ്, അനസ്, ടോണി, ആന്റോ, ബിജിപാല്‍, രജിത ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it