kasaragod local

തുടര്‍ച്ചയായ പത്താം വര്‍ഷവും ഊഞ്ഞാല്‍ ക്യാംപ്; അവധിക്കാലം ആഘോഷമാക്കി കുട്ടികള്‍

കാസര്‍കോട്: കത്തുന്ന വേനലില്‍ അവധിക്കാലം ആഘോഷമാക്കി കുട്ടികള്‍. പഠനവും വ്യക്തിത്വവും കലാ—ഭിരുചിയും പരിപോഷിപ്പിക്കാന്‍ നുള്ളിപ്പാടി ചെന്നിക്കര എന്‍ജി കമ്മത്ത് ഗ്രന്ഥാലയം സംഘടിപ്പിച്ച 'ഊഞ്ഞാല്‍' അവധിക്കാല ക്യാംപില്‍ പങ്കെടുത്തത് 73 കുട്ടികള്‍.
തുടര്‍ച്ചയായ പത്താംവര്‍ഷമാണ് പ്രദേശത്തെ കുട്ടികള്‍ക്കായി ക്യാംപ് സംഘടിപ്പിച്ചത്. നാടകവും മൂകാഭിനയവും വിവിധ കളികളും യോഗായും പ്രശ്‌നോത്തരിയും പാട്ടുമായി മൂന്നുദിവസം കുട്ടികള്‍ ആഘോഷമാക്കി.
ആത്മവിശ്വാസവും ശ്രദ്ധയും വര്‍ധിപ്പിക്കാനുള്ള ക്ലാസ് സിനിമാനടന്‍ രാജേഷ് മാധവന്‍ കൈകാര്യം ചെയ്തു. ടി എം റാഷിദ് (പഠനവും വ്യക്തിത്വവും), രാജേഷ് പാടി (പഠനം പരീക്ഷണങ്ങളിലൂടെ), എ കെ നീലാംബരന്‍ (യോഗാ എന്ത് എന്തിന്), എസ് എസ് ശരണ്‍ (മൂകാഭിനയം) എന്നിവര്‍ ക്ലാസെടുത്തു. ഡോ. മണിപ്രസാദായിരുന്നു ക്യാംപ് ഡയറക്ടര്‍. ജീവന, അഖില്‍രാജ്, അജിത്, ഹരീഷ്ബാബു എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി. ക്യാംപിലും തുടര്‍പരിശീലനത്തിലും അണിയിച്ചൊരുങ്ങുന്ന കലാപരിപാടികളും നാടകങ്ങളും 30ന് വൈകിട്ട് ആറിന് ചെന്നിക്കര ഗ്രന്ഥാലയത്തിന്റെ 31-ാം വാര്‍ഷികാഘോഷത്തില്‍ അവതരിപ്പിക്കും.
Next Story

RELATED STORIES

Share it