തുടര്‍ച്ചയായി 28ാം ജയം; സാനിയ- ഹിംഗിസ് ജോടി ലോകറെക്കോഡിനൊപ്പം

സിഡ്‌നി: സിഡ്‌നി അന്താരാഷ്ട്ര ടെന്നിസ് ടൂര്‍ണമെന്റിലെ മിന്നും ജയത്തോടെ ഇന്തോ-സ്വിസ് ജോടികളും ലോക ഒന്നാം നമ്പര്‍ വനിതാ ഡബിള്‍സ് താരങ്ങളുമായ സാനിയാ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ലോക റെക്കോഡിനൊപ്പമെത്തി. തുടര്‍ച്ചയായി 28 ജയങ്ങള്‍ നേടിയ സാനിയ-ഹിംഗിസ് സഖ്യം മുമ്പു റെക്കോഡ് നേടിയ ജിജി ഫെര്‍ണാണ്ടസ്-നതാഷ സ്വരേവ സഖ്യത്തിനൊപ്പമെത്തിയിരിക്കുകയാണ്.
1994 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലാണ് ജിജി ഫെര്‍ണാണ്ടസ്-നതാഷ സ്വരേവ സഖ്യം റെക്കോഡ് നേട്ടം കൈവരിച്ചതെങ്കില്‍ വെറും രണ്ടു വര്‍ഷം കൊണ്ടാണ് സാനിയയും ഹിംഗിസും ഇവരുടെ റെക്കോഡിനൊപ്പമെത്തുന്നത്. പത്ത് പ്രധാന കിരീടങ്ങളാണ് രണ്ടു വര്‍ഷത്തിനുള്ളില്‍ സാനിയ-ഹിംഗിസ് സഖ്യം സ്വന്തമാക്കിയത്.
സിഡ്‌നി അന്താരാഷ്ട്ര ടൂര്‍ണമെന്റിലെ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ചൈനയുടെ ചെന്‍ ലിയാങ്-ഷുവായ് പെങ് സഖ്യത്തെയാണ് ഇന്തോ-സ്വിസ് ജോടി 6-2, 6-3 സ്‌കോറിന് പരാജയപ്പെടുത്തിയത്. ജയത്തോടെ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്താനും സഖ്യത്തിനു സാധിച്ചിരുന്നു.
Next Story

RELATED STORIES

Share it