Flash News

തുടരുന്ന മഴ: പത്ത് പാസഞ്ചര്‍ ട്രയിനുകള്‍ റദ്ദാക്കി

തുടരുന്ന മഴ: പത്ത് പാസഞ്ചര്‍ ട്രയിനുകള്‍ റദ്ദാക്കി
X


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കി.  ഭൂരിഭാഗം എക്‌സപ്രസ് ട്രെയിനുകളും വൈകിയോടുന്നു. എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനം തകരാറിലായതും ട്രാക്കില്‍ പലയിടങ്ങളിലും മരം വീണതുമാണ് കാരണം.
വെള്ളത്തില്‍ മുങ്ങിയ എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനം തകരാറിലായി. തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെയും തിരിച്ചുമുള്ള ട്രെയിനുകളെല്ലാം രണ്ടു മുതല്‍ നാലുമണിക്കൂര്‍ വരെ വൈകിയോടുന്നു.

റദ്ദാക്കിയ ട്രെയിനുകള്‍: എറണാകുളം-നിലമ്പൂര്‍ , നിലമ്പൂര്‍-എറണാകുളം , എറണാകുളം -കായംകുളം-ആലപ്പുഴ,  ആലപ്പുഴ- കായംകുളം -എറണാകുളം,  എറണാകുളം- ആലപ്പുഴ, ആലപ്പുഴ-എറണാകുളം, കൊല്ലം-കോട്ടയം-എറണാകുളം,  എറണാകുളം-കൊല്ലം, കൊല്ലം- പുനലൂര്‍,  പുനലൂര്‍ - കൊല്ലം പാസഞ്ചറുകളാണ് റദ്ദാക്കിയത്.   കൊല്ലം- എറണാകുളം പാസഞ്ചര്‍ പിറവത്ത് യാത്ര അവസാനിപ്പിക്കും.

വൈകുന്ന ട്രെയിനുകള്‍:  തിരുവനന്തപുരത്തുനിന്ന് രാവിലെ 11.50നു പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം- തൃച്ചി ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഉച്ചയ്ക്ക് രണ്ടിനേ പുറപ്പെടൂ. 2.15 നു പുറപ്പെടേണ്ട ജനശതാബ്ദി എക്‌സ്പ്രസ് 4.30 നും 2.50 നു പുറപ്പെടേണ്ട ചെന്നൈ മെയില്‍ 3.30നുമേ യാത്രയാരംഭിക്കൂ. വൈകിട്ട്  4.45നു പുറപ്പെടേണ്ട കൊച്ചുവേളി - ബെംഗളൂരു എക്‌സ്പ്രസ് രാത്രി എട്ടരയ്‌ക്കേ പുറപ്പെടൂ. നാളെ (ചൊവ്വ) രാവിലെ 7.45 ന് തിരുനെല്‍വേലിയില്‍ നിന്നു പുറപ്പെടേണ്ട തിരുവവേലി -ജാംനഗര്‍ എക്‌സ്പ്രസ് റദ്ദാക്കി.

ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന   അന്ത്യോദയ എക്‌സ്പ്രസിനു മുകളിലേയ്ക്ക്  മരം വീണു ഗതാഗതം തടസപ്പെട്ടു.  മൂന്നു മണിക്കൂറിനു ശേഷമാണ് യാത്ര പുനരാരംഭിച്ചത്. മുളന്തുരുത്തിയില്‍ ട്രാക്കില്‍ വീണ മരം മുറിച്ചുമാറ്റി. ഷൊര്‍ണൂര്‍ -നിലമ്പൂര്‍ പാതയിലും വടകരയക്കും മാഹിയ്ക്കും ഇടയിലും മരം വീണ് റയില്‍ഗതാഗതം തടസപ്പെട്ടു.
Next Story

RELATED STORIES

Share it