Idukki local

തുടങ്ങനാട് വീട് കുത്തിത്തുറന്ന് കവര്‍ച്ച: ഒരാള്‍കൂടി പിടിയില്‍

തൊടുപുഴ: തുടങ്ങനാട് വീടുകുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ അഞ്ചാം പ്രതി തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ പഴവിളകത്ത് രാജേഷ് (26) എന്ന് കൊപ്ര ബിജു പിടിയിലായി. ഇതോടെ ഈ സംഭവത്തില്‍ ആറു പ്രതികളും പോലിസ് പിടിയിലായി. കൊപ്ര ബിജു 26 മോഷണ കേസുകളില്‍ പ്രതിയാണെന്ന് കാഞ്ഞാര്‍ പോലിസ് പറഞ്ഞു. തലശേരി പെരിങ്ങത്തൂര്‍ എള്ളില്‍ കണ്ണന്‍ എന്ന ലിനീഷ്, ഫാന്റം പൈലിയെന്ന് വിളിക്കപ്പെടുന്ന ഷാജി,കോഴിക്കോട് കൊടുവള്ളി സ്വദേശി നറുക്കില്‍ നൗഷീര്‍, കൊയിലാണ്ടി കെടവൂര്‍ കൂരപ്പോയില്‍ മുഹമ്മദ് നിസ്സാര്‍, കൊല്ലം പാരിപ്പറമ്പ് സ്വദേശി വിളകില്‍ രാഹുല്‍ എന്നിവരാണ് മോഷണവുമായി ബന്ധപ്പെട്ട് മുമ്പ് പിടിയിലായത്.
വിച്ചാട്ട് കവല പനച്ചിനാനിക്കല്‍ ടോമിയുടെ വീട്ടിലാണ് മോഷണം നടത്തിയത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്ത് വീടുകുത്തിപ്പൊളിച്ച് അകത്തുകടന്നു ഒമ്പത് പവന്‍ സ്വര്‍ണവും,10000 രുപയുമാണു മോഷ്ടിച്ചത്. മോഷണം നടന്ന സമയത്ത് വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് കേസിനു തുമ്പുണ്ടാക്കിയത്.
ഈ വാഹനത്തിന്റെ നമ്പര്‍ നാട്ടുകാരിലൊരാള്‍ ശ്രദ്ധിച്ചിരുന്നു.
ഈ അന്വേഷണമാണ് പ്രതികളിലെത്തിയത്. ജില്ല പോലിസ് മേധാവി കെ വി ജോസഫിന്റെ നിര്‍ദേശ പ്രകാരം തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലിസ്, കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പയസ് ജോര്‍ജ്, പി എ തങ്കപ്പന്‍, എസ്‌ഐ മാരായ ബിജു കെ ആര്‍, സന്തോഷ് കുമാര്‍, സാമുവല്‍ ജോസഫ്, വി എസ് സുനില്‍, ടി കെ സുകു, ഷാഡോ പൊലീസ് എസ് ഐ കെ.രാജന്‍ എന്നിവരും ഇടുക്കി സൈബര്‍ സെല്ലുമുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it