Flash News

തുഗ്ലക്കാബാദ് വാതക ചോര്‍ച്ച : ദേശീയ ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു



ന്യൂഡല്‍ഹി: ഡല്‍ഹി തുഗ്ലക്കാബാദ് പ്രദേശത്ത് കഴിഞ്ഞ ആഴ്ച നടന്ന വാതക ചോര്‍ച്ചയെക്കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനുമെതിരേ നോട്ടീസ് അയച്ചു. ഗ്യാസ് ചോര്‍ച്ചയില്‍ 450 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാര്‍, ഡല്‍ഹി സര്‍ക്കാര്‍, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ഡല്‍ഹി മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവര്‍ക്കെതിരേയാണ് നോട്ടീസ് അയച്ചത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത മാരകമായ ക്ലോറോ ഫിനയ്ന്‍സിലെയ്ന്‍ രാസവസ്തുവാണ് ചോര്‍ന്നത്. സംഭരണശാലയ്ക്കു സമീപത്തായുള്ള റാണി ഝാന്‍സി സര്‍വോദയ കേന്ദ്ര വിദ്യാലയ, ഗവ. സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നമ്പര്‍ ടു എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Next Story

RELATED STORIES

Share it