Alappuzha local

തുക അനുവദിച്ചിട്ടും റോഡുപണി പ്രഖ്യാപനത്തിലൊതുങ്ങി

ഹരിപ്പാട്: ബജറ്റില്‍ തുക അനുവദിച്ച് രണ്ടു വര്‍ഷം പിന്നിടാറായിട്ടും റോഡുപണി നടത്താന്‍ കഴീയാതെ  വീയ്യപുരത്തെ രണ്ട് റോഡുകള്‍. വീയപുരം- മാന്നാര്‍ റോഡും, വീയപുരം -എടത്വ റോഡിനുമാണ് ഈ ദുര്‍ഗതി.  റോഡു പണികള്‍ക്ക് കോടി കണക്കിന് രൂപ വക കൊള്ളിച്ചിട്ടും റോഡു പണി തുടങ്ങാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.  ഇടതു സര്‍ക്കാരിന്റെ കന്നി  ബജറ്റില്‍ വീയപുരം-മാന്നാര്‍ റോഡിന്  15കോടി രൂപയും, വീയപുരം-എടത്വ റോഡിന് 50ലക്ഷം രുപയും അനുവദിച്ചിരുന്നു. വകുപ്പു മന്ത്രി നേരിട്ടെത്തിയാണ് വീയപുരം എടത്വ റോഡിന് തുകഅനുവദിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് സര്‍ക്കാറിനും. വകുപ്പു മന്ത്രിയ്ക്കും അനുകൂലമായി ആശംസകള്‍ അര്‍പ്പിച്ച് ഇവിടെ ഫഌക്‌സ് ബോര്‍ഡുകള്‍  ഉയര്‍ത്തിയിരുന്നു.  മുന്‍ കാലങ്ങളില്‍ പാടശേഖരങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പാടശേഖരങ്ങളില്‍ നിന്നു തന്നെ ചെളി കോരിയിട്ട് നിര്‍മിച്ച ചിറകളാണ് കാല ക്രമേണ  റോഡുകളായി മാറിയത്. വീയപുരം സ്വദേശിയായ ഇ.ജോണ്‍ ജേക്കബ് മന്ത്രിയായിരുന്നപ്പോഴാണ് ഇവിടെ ചെറുതും വലുതു മായഏഴോളം പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. അതോടെ വീയപുരത്തു നിന്നും ഹരിപ്പാട്, മാന്നാര്‍, എടത്വ, കടപ്ര ഭാഗങ്ങളിലേക്ക്  വാഹനഗതാഗതം ആരംഭിക്കുകയും ചെയ്തു. തീര്‍ത്ഥാടന കേന്ദ്ര ങ്ങളായ എടത്വപള്ളി, ചക്കുളത്തു കാവ് ദേവി ക്ഷേത്രം, പരുമലപള്ളി എന്നിവിടങ്ങളിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം തീര്‍ത്ഥാടകര്‍ എത്തിയതോടെ ഇവിടം തിരക്കുള്ള പ്രദേശമായി. പാടശേഖരങ്ങളുടെ നടുവിലൂടെയാണ് ഇരു റോഡുകളും കടന്ന ്‌പോകുന്നത്. മഴ തുടരെ പെയ്താല്‍ റോഡ് മുങ്ങുകയാണ് പതിവ്. ഇതോടെ ഗതാഗതവും തടസ്സപ്പെടും. ഭാരമുള്ള വാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ റോഡ് താഴ്ന്നു  വാഹനങ്ങള്‍ മറിയുന്നതിനും കാരണമാകുന്നുണ്ട്.  റോഡിന്റെ കുഴിയില്‍ വാഹനങ്ങള്‍ വീണ് അപകടങ്ങള്‍ സംഭവിക്കുന്നതും നിത്യസംഭവമാണ്.ഈ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായാണ് റോഡ് ഉയര്‍ത്തി ടാര്‍ ചെയ്യുന്നതിനു വേണ്ടി തുക അനു വദിച്ചത്. ചെങ്ങന്നൂര്‍,ഹരിപ്പാട്, എടത്വ പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിലാണ് വീയപുരം. ചെങ്ങന്നൂരിന്റെ പരിധിയില്‍പ്പെട്ട റോഡായ വീയപുരം മാന്നാര്‍ റോഡിനാണ് 15കോടിരൂപ അനുവദിച്ചത്. 8കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഈ റോഡിന്. മാന്നാര്‍, വീയപുരം ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കുട്ടനാട് ചെങ്ങന്നൂര്‍ നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍പ്പെട്ടതുമാണ്. തിരുവല്ല-കായംകുളം സംസ്ഥാന പാത, ദേശീയപാത 47 എന്നിവയെ ബന്ധിപ്പിക്കുന്ന പാതയാണിത്.റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് തരണമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്  വകുപ്പ് മന്ത്രി നേരിട്ടെത്തി ടാറിങ്് നടത്തുന്ന ആവശ്യത്തിലേക്ക് 50ലക്ഷം രൂപ വീയപുരം എടത്വ റോഡിന് അനുവദിക്കുന്നത്. എന്നാല്‍  റോഡിന്റെ അറ്റ കുറ്റ പണി നടത്തി രക്ഷപെടുകയാണ് അധികൃതര്‍ ചെയ്തത്. അറ്റകുറ്റ പണി നടത്തിയ റോഡുകളാകട്ടെ അപകടകെണിയാവുകയാണ്. അശാസ്ത്രിയമായ രീതിയില്‍ അറ്റ കുറ്റ പണി നടത്തിയതാണ് അപകടങ്ങള്‍ നിത്യ സംഭവമാകാന്‍ കാരണമായത്.
Next Story

RELATED STORIES

Share it