Flash News

തീവ്രവാദ വിരുദ്ധ നിയമത്തില്‍ ഭേദഗതി, ഹാഫിസ് സഇദും പാകിസ്താന്റെ ഭീകരപ്പട്ടികയില്‍

തീവ്രവാദ വിരുദ്ധ നിയമത്തില്‍ ഭേദഗതി, ഹാഫിസ് സഇദും പാകിസ്താന്റെ ഭീകരപ്പട്ടികയില്‍
X


ഇസ് ലാമാബാദ് : യു എന്‍ രക്ഷാസമിതി നിരോധിച്ച എല്ലാ വ്യക്തികളെയും സംഘടനകളെയും രാജ്യത്ത് നിരോധിച്ചുകൊണ്ട് തീവ്രവാദ വിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്തുന്ന ഓര്‍ഡിനന്‍സില്‍ പാകിസ്താന്‍ പ്രസിഡന്റ് മമ്‌നൂണ്‍ ഹുസൈന്‍ ഒപ്പുവച്ചു. ഇതോടെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്ന് ആരോപിക്കപ്പെടുന്ന ഹാഫിസ് സഇദും പാക്കിസ്ഥാനില്‍  ഭീകരവാദിയായി പ്രഖ്യാപിക്കപ്പെട്ടു. അല്‍ ഖാഇദ, തെഹ് രീക് ഇ താലിബാന്‍ പാകിസ്താന്‍, ലഷ്‌കര്‍ ഇ ജാങ്ഗ്‌വി , ജമാ അത് ഉദ് ദവ , ഫലാഹ് ഇ ഇന്‍സാനിയത് ഫൗണ്ടേഷന്‍, ലഷ്‌കര്‍ ഇ ത്വഇബ തുടങ്ങിയ സംഘടനകളും ഇതോടെ പാകിസ്താനില്‍ നിരോധിക്കപ്പെട്ടു.
നിരോധിക്കപ്പെട്ട സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ഓഫീസുകള്‍ അടച്ചു പൂട്ടുകയും ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it