Flash News

തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്നവരുടെ പട്ടിക പുറത്ത് വിട്ടു

തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്നവരുടെ പട്ടിക പുറത്ത് വിട്ടു
X


ദുബയ്:  ഖത്തറുമായി ബന്ധപ്പെട്ട് മുസ്ലിം തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്ന സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ യു.എ.ഇ. സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ പുറത്ത് വിട്ടു. ഇസ്ലാമിക് ബ്രദര്‍ ഹുഡ് നേതാവ് യൂസുഫുല്‍ ഖര്‍ദാവി അടക്കം 59 വ്യക്തികളും 12  സംഘടനകളുമാണ് പട്ടികയിലുള്ളത്. ഖത്തര്‍ ചാരിറ്റി ഈദ് ചാരിറ്റി എന്നീ സഹായ സംഘങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടും. ഖത്തറിലെ പ്രമുഖ വ്യാപാരികളടക്കം 18 പേര്‍ പട്ടികയിലുണ്ട്. ഈജിപ്തുകാരായ 26 പേര്‍ ലിസ്റ്റിലുണ്ട്. ലിബിയയിലെ ഇസ്ലാമിക് കമാന്റര്‍ ആയിരുന്ന അബ്ദുല്‍ ഹക്കീം ബെല്‍ഹാജി അടക്കം 5 പേര്‍ ലിബിയക്കാരാണ്. 3 കുവൈത്തി പൗരന്‍മാരും, രണ്ട് ജോര്‍ദ്ദാനികളും രണ്ട് ബഹ്‌റൈനികളും കൂടാതെ സൗദി. യു.എ.ഇ, യമന്‍ എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്‍മാര്‍ വീതം പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it