തീവ്രവാദികളെന്നാക്ഷേപിച്ച് മുസ്‌ലിം കുടുംബത്തിനു നേരെ ആക്രമണം

കണ്ണൂര്‍: പാനൂരിനടുത്ത് കീഴ്മാടത്ത് തീവ്രവാദികളെന്നാക്ഷേപിച്ച് മുസ്‌ലിം കുടുംബത്തിനു നേരെ ആള്‍ക്കൂട്ട ആക്രമണം. സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കീഴ്മാടം മഠത്തിനു സമീപത്തെ ആലിന്റവീട്ടില്‍ രജീഷ് (26), സഹോദരന്‍ സുബീഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേ ചൊക്ലി പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30ഓടെ കീഴ്മാടം മഠത്തിനടുത്താണ് ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ട ആക്രമണം നടന്നത്. ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ സംഘം കനകമലയില്‍ നിന്നു യുവാക്കളെ അറസ്റ്റ് ചെയ്ത കേസിലെ ഒന്നാം പ്രതി പാനൂര്‍ അണിയാരം സ്വദേശി മന്‍സീദ് മഹ്മൂദ് എന്ന മന്‍സി ബുറാഖിന്റെ പിതാവിനെ വീട്ടിലിറക്കി തിരിച്ചുവന്ന ബന്ധുക്കളാണ് ആക്രമിക്കപ്പെട്ടത്. യുവാവും അ ധ്യാപികയും മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞും ഉള്‍പ്പെട്ട കു ടുംബത്തെ കാറില്‍ നിന്നു പിടിച്ചിറക്കി തീവ്രവാദികളെന്ന് ആക്ഷേപിച്ച് ആളുകള്‍ നോക്കി നില്‍ക്കെ, മര്‍ദിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പ്രദേശത്തെ സിപിഎം, ആര്‍എസ്എസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരടങ്ങുന്ന 50ഓളം പേരാണ് ആക്രമിച്ചതെന്നാണ് ആക്രമണത്തിനിരയായ അധ്യാപിക പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വിവരമറിഞ്ഞു ചൊക്ലി പോലിസ് സ്ഥലത്തെത്തുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആക്രമണത്തിനിരയായ കുടുംബാംഗങ്ങളെ പ്രവേശിപ്പിക്കപ്പെട്ട ചൊക്ലി സിഎച്ച്‌സിക്കു സമീപം സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘം ഭീഷണി മുഴക്കിയതായും പരാതിയുണ്ട്.
അതേസമയം, കേരളത്തി ല്‍ കേട്ടുകേള്‍വിയില്ലാത്തവിധം ഉത്തരേന്ത്യന്‍ മാതൃകയില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിലും കേസൊതുക്കാന്‍ പോലിസും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും സമ്മര്‍ദം ചെലുത്തിയതായും ആരോപണമുണ്ട്. സംഭവമറിഞ്ഞു ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരോട്, വി ഷയം ഒത്തുതീര്‍പ്പാക്കിയെ ന്നും ആര്‍ക്കും പരാതിയില്ലെന്നുമാണു ചില പോലിസുകാര്‍ മറുപടി നല്‍കിയത്. പ്രദേശത്തെ ഉന്നത സിപിഎം നേതാക്കളുള്‍പ്പെടെ ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടു പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയതായും സൂചനയുണ്ട്.
Next Story

RELATED STORIES

Share it