palakkad local

തീവ്രവാദത്തിനെതിരായ പ്രചാരണം ശക്തമാക്കണം: മുജാഹിദ് കണ്‍വന്‍ഷന്‍



അലനല്ലൂര്‍: തീവ്രവാദത്തിനെതിരേ ആശയ പ്രചാരണം ശക്തമാക്കണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി സംഘടിപ്പിച്ച ഏരിയ മുജാഹിദ് നേര്‍പഥം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. മുജാഹിദ് ദഅ്‌വാ സമിതി ഐഎസ്എംഎംഎസ്എം എടത്തനാട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട് മണ്ഡലം സമിതികള്‍  സംയുക്തമായാണ് നേര്‍പഥം സംഘടിപ്പിച്ചത്. ഇസ്‌ലാമിന്റെ സമാധാന സന്ദേശങ്ങളെ തിരസ്‌ക്കരിക്കുന്നവരെ ഒറ്റപ്പെടുത്തണം. നിരപരാധികളെ കൊന്നൊടുക്കുകയും ചാവേറാക്രമണങ്ങള്‍ നടത്തി ഭീകര താണ്ഡവമാടുകയും ചെയ്യുന്ന ഐഎസ് ഉള്‍പ്പെടെയുള്ള കലാപ സംഘങ്ങളെ ഇസ്‌ലാമിക ലോകം തുടക്കം മുതല്‍ തന്നെ കര്‍ശനമായി അപലപിച്ചിട്ടുണ്ടെന്നും കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരേ മതേതര കക്ഷികളുടെ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തണം. ഭൂരിപക്ഷ, ന്യൂനപക്ഷ മതങ്ങളുടെ പേരില്‍ ചിലര്‍ ബോധപൂര്‍വം സൃഷ്ട്ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരേ മതേതര പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ വൈസ് ചെയര്‍മാന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മുജാഹിദ് ദഅ്‌വാ സമിതി ജില്ലാ ജില്ലാ ചെയര്‍മാന്‍ ഹംസക്കുട്ടി സലഫി അധ്യക്ഷനായി. ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് ഒ മുഹമ്മദ് അന്‍വര്‍, മുജാഹിദ് ദഅ്‌വാ സമിതി ജില്ലാ കണ്‍വീനര്‍ റഷീദ് കൊടക്കാട്ട്, എംഎസ്എം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അല്‍താഫ് ഹുസൈന്‍,   അബ്ദുള്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, ഉസ്മാന്‍ പാലക്കാഴി, കെ അര്‍ഷദ് സ്വലാഹി, എം കെ സുധീര്‍ ഉമ്മര്‍, എം മൊയ്തീന്‍,  അബ്ദുള്‍ ജലീല്‍ ഉണ്ണിയാല്‍, ടി കെ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.  മണ്ണാര്‍ക്കാട്, അലനല്ലൂര്‍, എടത്തനാട്ടുകര എന്നീ മേഖലകളില്‍ നിന്നായി പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it