തീവണ്ടികള്‍ റദ്ദാക്കുന്നത് തുടരുന്നു; അഞ്ചു ദിവസത്തേക്ക് എട്ട് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

കൊച്ചി: യാത്രാക്ലേശം രൂക്ഷമാക്കി തീവണ്ടികള്‍ റദ്ദാക്കുന്നത് റെയില്‍വേ തുടരുന്നു. ഈ മാസം 9 വരെ എട്ട് പാസഞ്ചര്‍ തീവണ്ടികള്‍ പൂര്‍ണമായി റദ്ദാക്കി. ഇതുകൂടാതെ നാലു തീവണ്ടികള്‍ ഭാഗികമായും ഈ ദിവസങ്ങളില്‍ റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു. 56043ാം നമ്പര്‍ ഗുരുവായൂര്‍-തൃശൂര്‍, 56044ാം നമ്പര്‍ തൃശൂര്‍-ഗുരുവായൂര്‍, 56333ാം നമ്പര്‍ പുനലൂര്‍-കൊല്ലം, 56334ാം നമ്പര്‍ കൊല്ലം-പുനലൂര്‍, 56373ാം നമ്പര്‍ ഗുരുവായൂര്‍-തൃശൂര്‍, 56374ാം നമ്പര്‍ തൃശൂര്‍-ഗുരുവായൂര്‍, കോട്ടയം വഴിയുള്ള 56387ാം നമ്പര്‍ എറണാകുളം-കായംകുളം, 56388ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍ തീവണ്ടികളാണ് പൂര്‍ണമായും റദ്ദാക്കിയത്. 56365ാം നമ്പര്‍ ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറും 56366ാം നമ്പര്‍ പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറും കൊല്ലത്തിനും പുനലൂരിനും ഇടയില്‍ ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല. 56663ാം നമ്പര്‍ തൃശൂര്‍-കോഴിക്കോട് പാസഞ്ചറും 56664ാം നമ്പര്‍ കോഴിക്കോട്-തൃശൂര്‍ പാസഞ്ചറും തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി തീവണ്ടികള്‍ റദ്ദാക്കുന്നത് റെയില്‍വേ പതിവാക്കിയിരിക്കുകയാണ്. റദ്ദാക്കുന്നവയില്‍ ഭൂരിഭാഗവും ജോലിക്കാര്‍ അടക്കമുള്ള യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന പാസഞ്ചര്‍ തീവണ്ടികളാണ് എന്നതാണു ശ്രദ്ധേയം.
Next Story

RELATED STORIES

Share it