Pathanamthitta local

തീര്‍ത്ഥാടകരേ ബോധവല്‍ക്കരിക്കാന്‍ പോലിസ് 'ശുഭയാത്ര' തുടങ്ങി

എരുമേലി: ശബരിമല പാതകളെ അപകടവിമുക്തമാക്കാന്‍ പോലിസിന്റെ  ശുഭയാത്രാരഥം ചലിച്ചുതുടങ്ങി. കൊച്ചി റേഞ്ച് ഐജി പി വിജയന്‍ ഫഌഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. എരുമേലിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലിസ് മേധാവി മുഹമ്മദ് റെഫിഖ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഇമ്മാനുവേല്‍ പോളിന്റെ നേതൃത്വത്തിലാണ് ശുഭയാത്രാ പ്രചാരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അലങ്കരിച്ച വാഹനത്തിലാണ് ശുഭയാത്രാ പ്രചാരണവുമായി പോലിസ് ശബരിമല പാതകളിലൂടെ പ്രയാണം നടത്തുക. വിവിധ ഭാഷകളില്‍ ഉച്ചഭാഷിണികളിലൂടെ അറിയിപ്പുകള്‍ നല്‍കുന്നത് കൂടാതെ ബോധവല്‍കരണവും ലഘുലേഘ വിതരണവുമുണ്ട്. തീര്‍ത്ഥാടകരെ സഹായിക്കുകയും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ രണ്ട് ശബരിമല തീര്‍ത്ഥാടന കാലങ്ങളിലും ശുഭയാത്രാ ബോധവല്‍ക്കരണം സംഘടിപ്പിച്ചത് ഏറെ പ്രയോജനം ചെയ്തിരുന്നു.
ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും അമിത വേഗതയും അശ്രദ്ധയുമുള്ള െ്രെഡവിങ് ഒഴിവാക്കാനും സുരക്ഷിതം ഉറപ്പാക്കി വാഹനയാത്ര നടത്താനും തീര്‍ത്ഥാടകരെ പ്രേരിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണമാണ് ലക്ഷ്യം. ശുഭയാത്രാ പ്രയാണത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ മണിമല സിഐ ടി ഡി സുനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍, എസ്‌ഐ മനോജ് മാത്യു, മുജീബ് റഹ്മാന്‍, അനിയന്‍ എരുമേലി പങ്കെടുത്തു.
Next Story

RELATED STORIES

Share it