ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ മുന്‍കൂട്ടി പരിശോധിക്കുന്നു

ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ മുന്‍കൂട്ടി പരിശോധിക്കുന്നു
X
കരിപ്പൂര്‍: ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ്, ഉംറ നിര്‍വഹിച്ചവരെ കണ്ടെത്താന്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ മുന്‍കൂട്ടി പരിശോധിക്കുന്നു. പാസ്‌പോര്‍ട്ടില്‍ ഹജ്ജ് വിസ സ്റ്റാമ്പിങ് ചെയ്യുന്നതിനു മുമ്പുതന്നെ പരിശോധന നടത്തി ഇവരുടെ ലിസ്റ്റ് തയ്യാറാക്കുന്ന പ്രവൃത്തികള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ആരംഭിച്ചു.


തുടര്‍ന്നു നിലവിലെ നിരക്കിനോടൊപ്പം വിസാ ചാര്‍ജായി 2000 സൗദി റിയാല്‍ (35,202 രൂപ) അടച്ചെന്ന ബോധ്യപ്പെട്ടാല്‍ മാത്രമെ അനുമതി ലഭിച്ചവരുടെ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പിങ് നടത്തുക. ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ച പ്രവാസികളായ ഹജ്ജ് തീര്‍ത്ഥാടകരുടെ (എന്‍ആര്‍ഐ) പാസ്‌പോര്‍ട്ട് സമര്‍പ്പണം 30ന് 5 മണിക്ക് അവസാനിക്കും. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനായി ഞായറാഴ്ചയും ഓഫിസ് തുറന്നുപ്രവര്‍ത്തിക്കുമെന്നു ഹജ്ജ് കമ്മിറ്റി അറിയിച്ചു.
Next Story

RELATED STORIES

Share it