തീരുമാനങ്ങള്‍ അംഗീകരിച്ചില്ല; അനിശ്ചിതകാല ലോറി സമരം

മുംബൈ: ഡീസല്‍ വിലവര്‍ധനയിലും വിവിധയിനം നികുതി വര്‍ധനയിലും പ്രതിഷേധിച്ച് രാജ്യത്ത് ഇന്നലെ മുതല്‍ തുടരുന്ന ലോറിസമരം അനിശ്ചിതകാലത്തേക്ക്. ഇന്നലെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ലോറിയുടമകളുടെയും തൊഴിലാളികളുടെയും സംയുക്ത സംഘടന നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതാണ് സമരം തുടരാന്‍ കാരണം. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നാണ് സമരക്കാര്‍ പറയുന്നത്. സര്‍ക്കാരില്‍ നിന്ന് ട്രക്കുടമകള്‍ക്ക് അനുകൂലമായ യാതൊരുവിധ ഉറപ്പും ലഭിച്ചില്ലെന്ന് അവര്‍ വ്യക്തമാക്കി. ഇന്നലെ മുതല്‍ ചരക്കുനീക്കം രാജ്യത്ത് പാതി നിലച്ചമട്ടായിരുന്നു. രാജ്യത്തെ 93 ലക്ഷം ട്രക്കുകളില്‍ 60 ശതമാനവും ഇന്നലെ സമരത്തില്‍ പങ്കെടുത്തെന്നാണ് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് അറിയിച്ചത്. ഡീസല്‍ വില, വര്‍ധിച്ചുവരുന്ന വിവിധയിനം നികുതികള്‍, ഇന്‍ഷുറന്‍സ്, ടോള്‍ ഫീ എന്നിവ കുറയ്ക്കുന്നതിനാണ് സമരം.
Next Story

RELATED STORIES

Share it