thiruvananthapuram local

തീരസുരക്ഷ ഉറപ്പാക്കാന്‍ കടലില്‍ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരസുരക്ഷ ഉറപ്പാക്കാന്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
ജില്ലയുടെ തീരമേഖലയുടെ തെക്കോട്ട് തമിഴ്‌നാട് അതിര്‍ത്തി വരെയും വടക്കോട്ടുമായിരുന്നു കടലില്‍ പരിശോധന. കോസ്റ്റല്‍ പോലിസ്, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വെളുപ്പിനു നാലര മുതലാണ് പരിശോധന തുടങ്ങിയത്. കോസ്റ്റ് ഗാര്‍ഡിന്റെയും കോസ്റ്റല്‍ പോലിസിന്റെയും മൂന്നു വീതം ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
നിരവധി ബോട്ടുകള്‍ സംഘം പരിശോധിച്ചു. കടലില്‍ പോകുന്നവരും മല്‍സ്യത്തൊഴിലാളികളും തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ പിടികൂടും. അനധികൃതമായി എന്തെങ്കിലും കടത്തുന്നതായി കണ്ടെത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
പതിവായി നടക്കുന്ന തീരപരിശോധനയ്ക്കു പുറമേ പ്രത്യേക പരിശോധന തിരഞ്ഞെടുപ്പു കഴിയുന്നതുവരെ തുടരും. തിരഞ്ഞെടുപ്പുകാലത്ത് മദ്യം, കള്ളപ്പണം, അനധികൃത പ്രചാരണസാമഗ്രികള്‍ തുടങ്ങിയവ കടല്‍ വഴി കടത്തുന്നത് തടയാനാണ് പ്രത്യേക പരിശോധന. സിറ്റി പോലിസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍, റൂറല്‍ എസ്പി കെ ഷഫീന്‍ അഹ്മദ്, കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡിങ് ഓഫിസര്‍ കമാന്‍ഡന്റ് പി കെ ഖുഷ്‌വാഹ, കോസ്റ്റല്‍ പോലിസ് സിഐ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it