kasaragod local

തീരവേട്ട നാളെ; സംശയകരമായി അപരിചിതരെ കണ്ടാല്‍ അറിയിക്കണം

കാസര്‍കോട്: കോസ്റ്റല്‍ സെക്യൂരിറ്റി എക്‌സൈസ്, കോസ്റ്റല്‍ പോലിസ്, നേവി, കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ്, പോര്‍ട്ട്, കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റുകളുമായി ഒന്നിച്ച് നാളെ മുതല്‍ എട്ട് വരെ കേരള തീരങ്ങളില്‍ തീരവേട്ട നടത്തും. നേവിയിലേയും കോസ്റ്റ് ഗാര്‍ഡിലേയും ഉദ്യോസ്ഥര്‍ റെഡ് ഫോഴ്‌സ് ടീമംഗങ്ങളായും (ഭീകരര്‍) കടലില്‍ നിന്നും മല്‍സ്യബന്ധന തോണികള്‍, ബോട്ടുകളില്‍ കയറി തീരത്ത് വന്ന് പ്രധാന സ്ഥലങ്ങളില്‍ ഡമ്മി ബോംബുകള്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കും.
കോസ്റ്റല്‍ പോലിസും ലോക്കല്‍ പോലിസും കസ്റ്റംസ്, ഫിഷറീസ് പോര്‍ട്ട് (ബ്ലൂ ഫോഴ്‌സ്) കടല്‍ വഴി വരുന്ന റെഡ് ഫോഴ്‌സ് ടീമംഗങ്ങളെ പിടിക്കുന്നതിനായി വിപുമായ സജ്ജീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. കടലില്‍ പോലിസിന്റെ ബോട്ടുകള്‍ സദാസമയവും പട്രോളിങ് നടത്തും.
മല്‍സ്യത്തൊഴിലാളികളുമായും തീരദേശവാസികളുമായി നിരന്തരം ബന്ധം പുലര്‍ത്തി അവരുടെ തോണികളിലും ബോട്ടുകളിലും മറ്റും അപരിചിതര്‍ ആരെങ്കിലും കയറിവരുന്നുണ്ടെങ്കില്‍ വിവരം ഉടന്‍ തന്നെ പോലിസില്‍ അറിയിക്കുവാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
കോസ്റ്റല്‍ സെക്യൂരിറ്റിയുടെ ഭാമായി അപരിചിതര്‍ ആരെയെങ്കിലും സംശയകരമായ സാഹചര്യങ്ങളില്‍ എവിടെയെങ്കിലും കാണപ്പെട്ടാല്‍ വിവരം ഉടന്‍ തന്നെ കോസ്റ്റല്‍ പോലിസിന്റെ ടോണ്‍ ഫ്രീ നമ്പരായ 1093 ലോ കംട്രോള്‍ റൂം നമ്പറായ 04994 224800, 100 ലോ അറിയിക്കുവാന്‍ പോലിസ് അഭ്യര്‍ത്ഥിച്ചു.
Next Story

RELATED STORIES

Share it