thrissur local

തീരമേഖലയില്‍ വേലിയേറ്റം കനത്തു : നൂറോളം വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു



കൊടുങ്ങല്ലൂര്‍: എറിയാട് തീരമേഖലയില്‍ വേലിയേറ്റം കനത്തു. നിരവധി വീടുകള്‍ വെള്ളത്തിലായി. എറിയാട് പഞ്ചായത്തിലെ ലൈറ്റ് ഹൗസ്, മണപ്പാട്ട് ചാല്‍, ആറാട്ടുവഴി, അറപ്പ കടപ്പുറങ്ങളിലാണ് അപ്രതീക്ഷിത വേലിയേറ്റം ജനജീവിതം ദു:സഹമാക്കിയത്. ഈ പ്രദേശങ്ങളിലായി പതിനഞ്ചോളം വീടുകളില്‍ വെള്ളം കയറി. ലൈറ്റ്ഹൗസ് കടപ്പുറത്തിന് വടക്കുവശം വീടുകള്‍ വെള്ളത്തിലാണ്. മറ്റു നിരവധി വീടുകളും കടലാക്രമണ ഭീഷണിയിലാണ്. എറിയാട് ലൈറ്റ് ഹൗസ്‌കടപ്പുറത്ത് ഓടുമേഞ്ഞ വീട്ടിനകത്ത് കടല്‍ വെള്ളം കയറി.  പക്ഷാഘാതത്തെതുടര്‍ന്ന് ശരീരം തളര്‍ന്ന മുഹമ്മദ് കടല്‍ വെള്ളം കയറിയ വീട്ടില്‍ തന്റെ സഹോദരി മുക്രിയകത്ത് വീട്ടില്‍ ഐശുവിനോടൊപ്പമാണ് താമസിക്കുന്നത്.ഭര്‍ത്താവും മക്കളുമില്ലാത്ത ഐശുവും സംരക്ഷിക്കാന്‍ വേറാരുമില്ലാത്ത മുഹമ്മദും ഇനിയെന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കഴിയുന്നത്.എറിയാട് പഞ്ചായത്തിലെ അഴീക്കോട് മുതല്‍ എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പകടവ് വരേയുള്ള കടലോര ഭാഗത്ത് താമസിക്കുന്ന നൂറോളം വീട്ടുകാരെ കടല്‍ക്ഷോഭ ഭീഷണിയെ തുടര്‍ന്ന് സ്‌കൂളുകളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റി താമസിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ കടല്‍ക്ഷോഭത്തില്‍ 15ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. നിരവധി തെങ്ങുകളും കടപുഴകി വീഴുകയുണ്ടായി. തിരമാല അടിച്ചു കയറിയ പ്രദേശങ്ങള്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, തഹസില്‍ദാര്‍ മേഴ്‌സി മാത്യൂ തുടങ്ങിയവര്‍ സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ചു.
Next Story

RELATED STORIES

Share it