kannur local

തീരമേഖലയില്‍ ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം പാളി

പഴയങ്ങാടി: പ്രകൃതിദുരന്ത സാധ്യതകള്‍ സംബന്ധിച്ച് മുന്നറിയിപ്പു നല്‍കാന്‍ തീരപ്രദേശങ്ങളില്‍ സ്ഥാപിച്ച സാങ്കേതിക സംവിധാനം പലയിടത്തും ഉപയോഗശൂന്യമായി. തെക്കന്‍ കേരളത്തെ ദുരന്തഭൂമിയാക്കിയ ഓഖി ചുഴലിക്കാറ്റ് നിരവധി മല്‍സ്യത്തൊഴിലാളികളുടെ ജീവനെടുത്തിരിക്കെ ഉത്തരകേരളത്തിലും ജനങ്ങളുടെ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല.
കാറ്റ്, കടല്‍ക്ഷോഭം, വെള്ളപ്പൊക്കം, സുനാമി തുടങ്ങിയ പ്രകൃതിദത്ത ദുരന്തസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പു നല്‍കാനായി വില്ലേജ് തലത്തില്‍ സജ്ജീകരിച്ച ആധുനിക സാങ്കേതിക സംവിധാനം പല തീരമേഖകളിലും ഇതിനകം കാലഹരണപ്പെട്ടു. പോലിസ്, റവന്യൂ, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ദുരന്തസാധ്യതാ മുന്നറിയിപ്പുകള്‍ യഥാസമയം ലഭ്യമാക്കി അനിഷ്ടസംഭവങ്ങള്‍ ദൂരീകരിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിട്ടിരുന്നത്.
ഇത്തരത്തില്‍ വില്ലേജുകളില്‍ സ്ഥാപിച്ച ആംപ്ലിഫയര്‍, മൈക്ക്, ബാറ്ററി വയര്‍ലസ് സെറ്റ് തുടങ്ങിയവ തുരുമ്പെടുത്തു. ഏറെ കുടുസ്സായി കിടക്കുന്ന വില്ലേജ് ഓഫിസുകളില്‍ ഈ ഉപകരണങ്ങളെല്ലാം കേടായി. ഓഫിസിനു മുകളിലെ ഇരുമ്പുതൂണില്‍ സ്ഥാപിച്ച കോളാമ്പികള്‍ പൊട്ടിവീണ നിലയിലാണ്. രൂക്ഷമായ പേമാരിയും കടല്‍ക്ഷോഭവും ഉള്ള അവസരങ്ങളില്‍ പോലും യാതൊരു വിധ മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഈ ഉപകരണങ്ങള്‍ കൊണ്ട് കഴിയാറില്ല.
Next Story

RELATED STORIES

Share it