kasaragod local

തീരപ്രദേശത്ത് മണല്‍ കടത്ത് വ്യാപകം

നീലേശ്വരം: തൈക്കടപ്പുറം, അഴിത്തല, മരക്കാപ്പ് കടപ്പുറം തീരപ്രദേശങ്ങളില്‍ മണല്‍ കടത്ത് വ്യാപകം. അഴിത്തലയിലാണ് മണല്‍ കടത്ത് തകൃതിയിലായി നടക്കുന്നത്. താരതമ്യേന താഴ്ന്ന പ്രദേശമായ അഴിത്തലയിലെ തീരപ്രദേശത്തുള്ള മണല്‍ കടത്തുന്നത് പരിസ്ഥിതിക്ക് കോട്ടം തട്ടുന്നുണ്ട്. കടലോരത്തെ മണല്‍ കടത്തിക്കൊണ്ട് പോകുന്നത് മുട്ടയിടാന്‍ വരുന്ന ആമകളുടെ വംശനാശത്തിന് കാരണമാകുന്നതായി നാട്ടുകാര്‍ പറഞ്ഞു. രാവിലെ മുതല്‍ ഉച്ചവരെ ജോലി ചെയ്താല്‍ 300 രൂപ കൂലി കിട്ടും എന്ന പ്രതീക്ഷയിലാണ് സ്ത്രീകള്‍ ഇതൊരു വരുമാനമാര്‍ഗ്ഗമായി സ്വീകരിച്ചിട്ടുള്ളത്. നിത്യേന നിരവധി ചാക്കുകളില്‍ നിറച്ചാണ് ഇവിടെ നിന്നും മണല്‍ കടത്തുന്നത്. അനധികൃത മണല്‍കടത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഒഴിഞ്ഞവളപ്പ് ഗ്രീനി പരിസ്ഥിതി ക്ലബ്ബ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it