palakkad local

തീരദേശ റോഡ് പൂര്‍ത്തിയാക്കണമെന്ന്

പട്ടാമ്പി: ഷൊര്‍ണൂര്‍-കുറ്റിപ്പുറം പുഴയോര പാത യാഥാര്‍ഥ്യമാക്കാന്‍ പ്രവൃത്തി പൂര്‍ത്തിയാകാതെ കിടക്കുന്ന പട്ടാമ്പി-ഷൊര്‍ണൂര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തം. പട്ടാമ്പിയില്‍ നിന്നു ഷൊ ര്‍ണൂരിലേക്കുള്ള റോഡിന്റെ പണി പാതിവഴിയിലായിട്ടു വര്‍ഷങ്ങളായി. പട്ടാമ്പിയില്‍ നിന്ന് ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ ചെങ്ങണോംകുന്നിലെത്തി നില്‍ക്കുന്ന പാതയുടെ പണി പൂര്‍ത്തികരിക്കാന്‍ ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്തു പാത നിര്‍മിക്കേണ്ടതുണ്ട്. നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഭാരതപ്പുഴയുടെ തീരത്തുകൂടിയുള്ള ഷൊ ര്‍ണൂര്‍-കുറ്റിപ്പുറം റോഡ് നവീകരണത്തിനു സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. പട്ടാമ്പിയില്‍ ഭാരതപ്പുഴയ്ക്കു കുറുകെ പുതിയ പാലം അടക്കമുള്ള റോഡ് നവീകരണത്തിനാണു പദ്ധതി തയാറാക്കിയിട്ടുള്ളത്. കുറ്റിപ്പുറത്തു നിന്നു പട്ടാമ്പി വരെയുള്ള റോഡ് നവീകരണത്തിനു തടസ്സമില്ല.
ആദ്യഘട്ടത്തില്‍ പട്ടാമ്പിയില്‍ പുതിയ പാലവും കുറ്റിപ്പുറം എംഇഎസ് കോളജ് മുതല്‍ കുമ്പിടി, തൃത്താല വഴി നിളയോരത്തുകൂടി പട്ടാമ്പിയിലെത്തുന്ന നിലവിലുള്ള റോഡ് റബറൈസ് ചെയതു നവീകരിക്കലും നടത്തുമെന്നാണ് അറിയിച്ചിരുന്നത്. കിഫ്ബി വഴി റോഡ് നവീകരണത്തിനും പാലം നിര്‍മാണത്തിനും പദ്ധതി ഉണ്ടെന്നു പറയുന്നതല്ലാതെ  ഇത് വരെ ഒന്നും നടനടന്നിട്ടില്ല . റോഡ് പണിയുടെ രണ്ടാം ഘട്ടമായി പട്ടാമ്പി മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള പണി നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പട്ടാമ്പിയില്‍ നിന്നു കിഴായൂര്‍ നമ്പ്രം വരെ പലയിടങ്ങളിലും റോഡ് ആവശ്യത്തിനു വീതിയില്ലാത്തതാണ്.
റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനു തടസ്സങ്ങളാവുന്നത്. പട്ടാമ്പി നഗരസഭയില്‍ റോഡ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നഗരസഭയും ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ റോഡ് നിര്‍മാണത്തിനു സ്ഥലം ഏറ്റെടുക്കാന്‍ പഞ്ചായത്തും മുന്‍കൈ എടുക്കണമെന്നു മുഹമ്മദ് മുഹസിന്‍ എംഎല്‍എ മാസങ്ങള്‍ക്കു മുന്‍പ് ആവശ്യപ്പെട്ടെങ്കിലും നടപടികളുണ്ടായില്ല. അതിനൊപ്പം ഓങ്ങല്ലൂര്‍ ചെങ്ങണാംകുന്ന് മുതല്‍ ഷൊര്‍ണൂര്‍ വരെ റോഡ് നിര്‍മിക്കാനുമുണ്ട്.
ചെങ്ങണാം കുന്നില്‍ നിര്‍മിക്കുന്ന  തടയണയുടെ ഉയരം കൂട്ടി റെഗുലേറ്റര്‍ കം ബ്രിഡ്ജ് രൂപത്തിലാക്കുകയാണ് എങ്കില്‍  ഈറോഡ്  ദേശമംഗലം  ചെറുതുരുത്തി റോഡ് വഴി തൃശൂരിലേക്കുള്ള എളുപ്പ മാര്‍ഗ മാക്കാനും ഉതകും എന്നാല്‍ എല്ലാത്തിനും  മുന്‍കൈയെടുക്കേണ്ടുന്ന  അധികൃതര്‍ നിസംഗത പാലിക്കുന്നത് കാരണം ഒന്നും നടക്കുന്നില്ല എന്നതാണ് വാസ്തവം.
Next Story

RELATED STORIES

Share it