thrissur local

തീരദേശ പോലിസ് സ്റ്റേഷന്‍ സംരക്ഷണഭിത്തി നിര്‍മാണം കടലാസില്‍

ചാവക്കാട്: ചേറ്റുവ അഴിമുഖത്തിന് സമീപത്തെ മുനയ്ക്കക്കടവ് തീരദേശ പോലിസ് സ്‌റ്റേഷനെ തിരയെടുക്കും മുമ്പ് രക്ഷിക്കാനുള്ള ശ്രമം കടലാസില്‍ ഇഴയുന്നു.
പോലിസ് സ്‌റ്റേഷന്റെ ചേറ്റുവ പുഴയോട് ചേര്‍ന്ന ഭാഗത്ത് സംരക്ഷണഭിത്തി കെട്ടാന്‍ 28 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും സാങ്കേതികതയില്‍ കുരുങ്ങി ഭിത്തിനിര്‍മാണം തുടങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇറിഗേഷന്‍ വകുപ്പിനാണ് സംരക്ഷണഭിത്തി കെട്ടേണ്ട ചുമതലയുള്ളത്.
എന്നാല്‍ ഭിത്തി നിര്‍മാണത്തിന്റെ കടലാസുജോലികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. മഴക്കാലമെത്താന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ഭിത്തി നിര്‍മാണം വൈകിപ്പിക്കുന്നത് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ.
കാലവര്‍ഷമെത്തുന്നതോടെ ശക്തമായ കടലേറ്റത്തിനും മറ്റും സാധ്യതയുണ്ട്. കഴിഞ്ഞ കാലവര്‍ഷസമയത്ത് ശക്തമായ കടലേറ്റം ഈ മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. പുഴയോരത്തെ നിരവധി തെങ്ങുകള്‍ കഴിഞ്ഞ തവണ നിലംപൊത്തുകയും ചെയ്തു. പോലിസ് സ്‌റ്റേഷന്‍ കെട്ടിടത്തിലേക്കും ശക്തമായി തിരയടിച്ചുകയറി. കെട്ടിടത്തിന്റെ അസ്ഥിവാരം ഇളക്കുന്ന നിലയിലാണ് തിരയടിച്ചത്.
Next Story

RELATED STORIES

Share it