kasaragod local

തീരദേശ പോലിസിന്റെ ബോട്ടുകള്‍ പണിമുടക്കില്‍

കാസര്‍കോട്: കടല്‍ വഴിയുള്ള ഭീകരാക്രമണം തടയുന്നതിനായി ജില്ലയിലെ തീരദേശ പോലിസിന് അനുവദിച്ച മൂന്ന് അത്യാധുനിക ബോട്ടുകളില്‍ രണ്ടും മാസങ്ങളായി കട്ടപ്പുറത്ത്. 2011ലെ മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ തീരദേശ പോലിസ് സ്‌റ്റേഷനുകളിലേയ്ക്കായി മൂന്നു ബോട്ടുകള്‍ അനുവദിച്ചത്. കടല്‍ വഴി പട്രോളിങ് നടത്തുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. കാസര്‍കോട്, ഷിറിയ, നീലേശ്വരം അഴീത്തല തീരദേശ പോലിസ് സ്‌റ്റേഷനുകളില്‍ ഓരോ ബോട്ടുകള്‍ വീതമാണുള്ളത്. തുടക്കത്തില്‍ ഇവ നല്ല രീതിയില്‍ ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍ കാസര്‍കോട്ടെയും ഷിറിയയിലെയും ബോട്ടുകള്‍ തകരാറിലായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസമായി ചന്ദ്രഗിരിപ്പുഴയില്‍ കെട്ടിയിട്ടിരിക്കുകയാണ്. ബോട്ടിന്റെ അറ്റകുറ്റപ്പണി ഗോവയിലെ ഒരു സ്വകാര്യകമ്പനിക്ക് കരാര്‍ നല്‍കിയിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞതോടെ കമ്പനി ബോട്ടുകളെ കൈയൊഴിഞ്ഞു. ബോട്ടുകള്‍ തകരാറിലായ വിവരം കോസ്റ്റല്‍ പോലിസ് അധികൃതരെ യഥാസമയം അറിയിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ല. ഓഖി ചുഴലിക്കാറ്റ് വീശിയപ്പോള്‍ പോലും തീരദേശ പോലിസിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനായില്ലെന്ന് മല്‍സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടു.
Next Story

RELATED STORIES

Share it