kannur local

തീരദേശ നിയമം ലംഘിച്ച് നിര്‍മാണം; കെട്ടിടം പൊളിക്കാന്‍ നോട്ടീസ് നല്‍കും

തലശ്ശേരി: ധര്‍മടം പഞ്ചായത്തിലെ 11ാം വാര്‍ഡായ നുരുമ്പില്‍ തീരദേശ നിയമം ലംഘിച്ച് പണിത കെട്ടിടം പൊളിച്ച് മാറ്റാന്‍ നോട്ടിസ് പഞ്ചായത്ത് നല്‍കും. പഞ്ചായത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ തീരദേശസുരക്ഷാ പ്രദേശമായ നുരുമ്പില്‍ ഇങ്ങനെയൊരു കെട്ടിടം പണിതതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നതോടയാണ് കെട്ടിടം പൊളിച്ച് നീക്കാന്‍ ഉടമയ്ക്ക് നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചത്.
കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ സര്‍വേ കല്ല് സ്ഥാപിച്ച സ്ഥലം ഉള്‍പ്പെടെ തങ്ങളുടേതാണെന്ന് ആധാരപ്പെടുത്തിയാണ് നിയമം ലംഘിച്ച് കെട്ടിടം പണിതത്. കെട്ടിടം ഉയരുന്നതുവരെ റവന്യൂ അധികൃതരും പോലിസ് സംവിധാനവും കാര്യമായി പരിഗണിച്ചില്ലെന്നതും ദുരൂഹമാണ്. 2014 ഫെബ്രുവരിയിലാണ് ഇവിടെ സ്വകാര്യ വ്യക്തി കെട്ടിട നിര്‍മാണം ആരംഭിച്ചത്. പണിത കെട്ടിടം റിസോര്‍ട്ടിനെന്നോ വീടിനാണൊ എന്നും വ്യക്തമല്ല.
ഇത്തരം ആവ്യക്തകള്‍ നിലനില്‍ക്കുന്നതിനിടയില്‍ ഇലക്ട്രിസിറ്റി കണക്ഷനും കെട്ടിടത്തിന് ലഭിച്ചിരുന്നു. യാതൊരു വിധ അനുമതിയും ഉത്തരവും ലഭിക്കാതെയാണ് കെട്ടിടത്തിന് കെഎസ്ഇബി കണക്ഷന്‍ നല്‍കിയത്.
അതേസമയം, മറൈന്‍ റോഡ് പദ്ധതിക്കായി നുരുമ്പില്‍ ഒമ്പതു കിലോമീറ്റര്‍ സര്‍വെ പൂര്‍ത്തിയാക്കിയ സ്ഥലത്തിനു മധ്യത്തില്‍ കെട്ടിടം പണിതത് അധികൃതര്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it