kannur local

തീരദേശ നിയമം തിരിച്ചടിയായി; കെട്ടിട നമ്പര്‍ ലഭിക്കാതെ കുടുംബങ്ങള്‍

തലശ്ശേരി: തീരദേശ സംരക്ഷണ നിയമത്തെ തുടര്‍ന്ന് ധര്‍ടമം ഗ്രാമപ്പഞ്ചായത്തിലെ പല പ്രദേശങ്ങളിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി നിഷേധിക്കുന്നു. ധര്‍മടം പഞ്ചായത്ത് 16 കിലോമീറ്റര്‍ പുഴയോരവും കടലോരവും ഉള്‍പ്പെടുന്നതാണ്. സമീപത്തുള്ള തലശ്ശേരി നഗരസഭ സിആര്‍ഇസെഡ് രണ്ടിലാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ ധര്‍മടം പഞ്ചായത്ത് മൂന്നിലാണ് ഉള്‍പ്പെടുന്നത്. ഇതുകാരണം കെട്ടിട നിര്‍മാണങ്ങള്‍ക്ക് ദൂരപരിധിയുണ്ട്.
എന്നാല്‍ തീരദേശ സംരക്ഷണ നിയമം കര്‍ശനമാക്കുന്നതു കാരണം വീടടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാവുകയായിരുന്നു. കുടുംബപരമായി ലഭിച്ച സ്വത്തില്‍ പലരും വീടുകളും മറ്റു കെട്ടിടങ്ങളും നിര്‍മിച്ചു വരികയാണ്. 68 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 20 വീടുകള്‍ പാതിവഴിയിലാണ്.
എന്നാല്‍ തീരദേശ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ കാരണം ഇവര്‍ക്കൊന്നും വീട്ടുനമ്പര്‍ ലഭിക്കുന്നില്ല. ഇതുകാരണം റേഷന്‍കാര്‍ഡ്, ആധാര്‍, പാസ്‌പോര്‍ട്ട് തുടങ്ങിയവയ്ക്കും അപേക്ഷിക്കാനാവുന്നില്ല. നിയമം പുനപ്പരിശോധിക്കണമെന്നും ധര്‍മടം തീരദേശ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it