തീരദേശ ഗ്രാമങ്ങളില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

നാഗപട്ടണം: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 തീരദേശ ഗ്രാമങ്ങളിലെ മല്‍സ്യത്തൊഴിലാളികള്‍ വോട്ട് ചെയ്യില്ല. തരംഗംബാടിയില്‍ മല്‍സ്യബന്ധന തുറമുഖം സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വോട്ടെടുപ്പു ബഹിഷ്‌കരിക്കുന്നത്. തീരദേശ ഗ്രാമങ്ങളിലെ മല്‍സ്യത്തൊഴിലാളികളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. 15 വര്‍ഷത്തോളമായി മല്‍സ്യത്തൊഴിലാളികള്‍ ഉയര്‍ത്തുന്ന ആവശ്യം ഇതേവരെ പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
Next Story

RELATED STORIES

Share it