തീരദേശ ആശുപത്രികളില്‍ ചികില്‍സാ സൗകര്യമൊരുക്കും

താനൂര്‍: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 175 കോടി രൂപ ചെലവില്‍ തീരദേശത്തെ ആശുപത്രികളില്‍ ചികില്‍സാ സൗകര്യം ഒരുക്കുമെന്നു ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 1.67 കോടി രൂപ ചെലവില്‍ ചീരാന്‍കടപ്പുറം ജിഎംയുപി സ്‌കൂളിന് പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മല്‍സ്യത്തൊഴിലാളികളുടെ വികസന പദ്ധതികള്‍ക്ക് ഈ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. പ്രളയദുരന്തമുണ്ടായപ്പോള്‍ മല്‍സ്യത്തൊഴിലാളികളുടെ ശക്തി എന്താണെന്നു കേരളം ലോകത്തിന് കാണിച്ചു കൊടുത്തതാണ്. മനുഷ്യാധ്വാനം ഉണ്ടെങ്കില്‍ എത്ര വലിയ പ്രളയവും നമ്മള്‍ക്ക് നേരിടാമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രളയദുരന്തമുണ്ടായപ്പോള്‍ മുതുക് ചവിട്ടുപടിയാക്കിയ ജൈസലിനെ മന്ത്രി ആദരിച്ചു.
Next Story

RELATED STORIES

Share it