kozhikode local

തീരദേശമേഖലയില്‍ വികസനക്കുതിപ്പ്: മന്ത്രി കെ ബാബു

വടകര: തീരദേശ വികസന കുതിപ്പ് സൃഷ്ടിക്കാനും മല്‍സ്യതൊഴിലാളികളുടെ കുടുംബ ജീവിത നിലവാരം ഉയര്‍ത്തുവാനും സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി ഫിഷറീസ് മന്ത്രി കെ ബാബു പറഞ്ഞു. 336 ലക്ഷം ചെലവില്‍ തുടങ്ങിയ ചോമ്പാല്‍ മല്‍സ്യബന്ധന തുറമുഖ വനീകരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മല്‍സ്യമേഖലയില്‍ കാലങ്ങളായി ഒരു ശതമാനം പ്ലാന്‍ ഫണ്ടാണ് നല്‍കി വരുന്നത്. എന്നാല്‍ അഞ്ചു ശതമാനമായി ഉയര്‍ത്താനും കഴിഞ്ഞു. 5 പുതിയ മല്‍സ്യബന്ധന തുറമുഖ നിര്‍മാണം തുടങ്ങിയതായും അറിയിച്ചു. തീരദേശ മേഖലയിലെ ഗതാഗത സംവിധാനം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനത്ത് 1500 റോഡുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അപകടത്തില്‍ മരിക്കുന്ന മല്‍സ്യതൊഴിലാളികളുടെ ധനസഹായം നാലില്‍ നിന്ന് 10 ലക്ഷമായും, മല്‍സ്യതൊഴിലാളി പെന്‍ഷന്‍ 200ല്‍ നിന്നും 600 ആയി ഉയര്‍ത്താനും കഴിഞ്ഞു. മല്‍സ്യതൊഴിലാളി വിഭാഗങ്ങള്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള രീതിയില്‍ വിദ്യാഭ്യാസ ആനുകൂല്ല്യങ്ങള്‍ നല്‍കാനും നടപടിയെടുത്തതായി മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ അഴിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ ടി അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയില്‍ രാധാകൃഷ്ണന്‍, ടി ശ്രീധരന്‍, റീന രയരോത്ത്, ഉഷ ചാത്തന്‍കണ്ടി, പ്രദീപ് ചോമ്പാല, പി കെ അനില്‍കുമാര്‍ സംസാരിച്ചു. ചടങ്ങ് എല്‍ഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു.
Next Story

RELATED STORIES

Share it