Flash News

തീരദേശത്തെ ജനങ്ങള്‍ ഭയത്തില്‍; മുഖ്യമന്ത്രി സന്ദര്‍ശിക്കണം: മുസ്തഫ കൊമ്മേരി

തീരദേശത്തെ ജനങ്ങള്‍ ഭയത്തില്‍; മുഖ്യമന്ത്രി സന്ദര്‍ശിക്കണം: മുസ്തഫ കൊമ്മേരി
X
കോഴിക്കോട് : ജില്ലയിലെ തീരദേശ മേഖലയില്‍ സുരക്ഷ സംവിധാനം അപര്യാപ്തമാണെന്നും ജനങ്ങളുടെ ഭീതിയകറ്റാന്‍ മുഖ്യമന്ത്രി തീരദേശം സന്ദര്‍ശിക്കണമെന്നും എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ ചാലിയം,ബേപ്പൂര്‍, മാറാട്,കപ്പക്കല്‍, കോയ വളപ്പ്,ചാമുണ്ടിവളപ്പ്, വെള്ളയില്‍, പുതിയാപ്പ,  കാപ്പാട്,തിക്കോടി, വടകര, ചോമ്പാല,അഴിത്തല തുടങ്ങിയ തീരദേശങ്ങളില്‍ ആവശ്യമാ സുരക്ഷയില്ല.
വെളളയില്‍ ഹാര്‍ബര്‍ പരിസരത്ത് യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെയുള്ള  അശാസ്ത്രീയപരമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്.ഈ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്. ജില്ലയുടെ പല തീരദേശ മേഖലകളിലും ആവശ്യമായ സുരക്ഷ സംവിധാനങ്ങളൊരുക്കിയില്ല. ഈ കാര്യത്തില്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും വേണ്ടത്ര സൂക്ഷമത പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.അതു കൊണ്ട് മുഖ്യമന്ത്രിയുടെ അടിയന്തര സന്ദര്‍ശനം നടക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം മൂലം പ്രയാസം അനുഭവിക്കുന്ന കോഴിക്കോട് ജില്ലയുടെ വിവിധ തീരപ്രദേശങ്ങളില്‍  ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, സെക്രട്ടറി സാലിം അഴിയൂര്‍,
ജില്ലാ കമ്മറ്റി അംഗങ്ങളായ റഊഫ് കുറ്റിച്ചിറ, ഗഫൂര്‍ വെളളയില്‍,കബീര്‍ തിക്കോടി, നൗഷീര്‍ പി.പി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it