ernakulam local

തീരദേശത്തെ കാലാവസ്ഥയില്‍ മുന്തിരി വിളയിച്ച് അഷ്‌റഫ്

വൈപ്പിന്‍: ഉപ്പുരസം നിറഞ്ഞ തീരദേശത്തെ കാലാവസ്ഥയില്‍ മുന്തിരി വിളയിച്ച സന്തോഷത്തിലാണ് എടവനക്കാട് ചാത്തങ്ങാട് വടക്കേക്കര ക്രയോണ്‍ സ്റ്റുഡിയോ നടത്തുന്ന കറുകശ്ശേരി അഷ്‌റഫ്.
വീടിനു മുകളില്‍ പടര്‍ന്നു പന്തലിച്ച് മുന്തിരിവള്ളികളുടെ പച്ചപ്പും, മൂപ്പാവാറായ മുന്തിരി പഴങ്ങളുടെ കൗതുക കാഴ്ചയും മാത്രമല്ല ഏതുകാലാവസ്ഥയിലും എന്തും കൃഷി ചെയ്തു വിളയിക്കാമെന്നുള്ള തെളിവുകൂടിയാണ് അഷ്‌റഫിന്റെ മുന്തിരികൃഷി.
ഒന്നരവര്‍ഷം മുമ്പാണ് അഷ്‌റഫ് മുന്തിരി തൈകള്‍ ചെറായിയിലെ ഫലവൃക്ഷങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്ന് വാങ്ങിയത്. പിന്നീട് നിരന്തര പരിചരണത്തെതുടര്‍ന്ന് മുന്തിരി തൈകള്‍ വീടിനു മുകളില്‍ പടര്‍ന്ന് പന്തലിച്ചു.
മൂപെത്താറായ ഇരുപത്തിയഞ്ചോളം കുല മുന്തിരിയാണ് ഇപ്പോള്‍ വീടിനുമുകളിലെ തോട്ടത്തിലുള്ളത്. തീരദേശമായതിനാല്‍ ഉപ്പുരസം നിറഞ്ഞ കാലാവസ്ഥയായതിനാലും പരീക്ഷണാര്‍ത്ഥമാണ് മുന്തിരി തൈകള്‍ നട്ടു നനച്ചു വളര്‍ത്തിയത്.
കാലത്തും വൈകീട്ടും തണുത്ത വെള്ളത്തില്‍ നനക്കുന്നതിനൊപ്പം ജൈവവളവും നല്‍കിയതോടെയാണ് മുന്തിരി വള്ളികള്‍ പടര്‍ന്ന് പന്തലിച്ച് മുന്തിരികുലകള്‍ നിറഞ്ഞത്.
Next Story

RELATED STORIES

Share it