malappuram local

തീരദേശം വറുതിയില്‍; സഹകരണ ബാങ്കുകള്‍ക്കും ബ്ലേഡ് മാഫിയകള്‍ക്കും ചാകര

വള്ളിക്കുന്ന്: തീരദേശ മേഖലകള്‍ വറുതിയിലായതോടെ സഹകരണ ബാങ്കുകള്‍ക്കും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ക്കും ബ്ലേഡുമാഫിയകള്‍ക്കും ചാകര.
രണ്ട് മാസത്തോളമായി മല്‍സ്യത്തൊഴിലാളികള്‍ പൂര്‍ണവറുതിയിലായതോടു കുടിയാണ് സഹകരണ ബാങ്കുകള്‍ക്കും സ്വകാര്യ പണമിടാപാടുകാര്‍ക്കും ഇത് ചാകരയായത്. ദൈനംദിന ജീവിതത്തിനു പോലും ഇങ്ങ നെയുള്ള പണമിടപാടു സ്ഥാപനങ്ങളെ സമീപിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് തീരദേശ നിവാസികള്‍.
മാസങ്ങള്‍ക്കു മുമ്പെ സ്‌കൂള്‍ അവധിക്കാലങ്ങളില്‍ നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍ക്കും, മറ്റ് കുടുംബ വിശേഷങ്ങള്‍ക്കും പണം കണ്ടെത്തിയിരുന്നത് കുറിക്കല്യാണങ്ങള്‍ പോലുള്ള പലിശ രഹിതവും ഈടുകള്‍ ആവശ്യമില്ലാതെയുമുള്ള മാര്‍ഗത്തിലൂടെയാണ് പണം കണ്ടെത്തിയിരുന്നത്. രണ്ട് മാസക്കാലം തുടര്‍ച്ചയായി തീരദേശമേഖല ഒന്നടങ്കം വറുതിയില്‍ ആയതോടു കൂടി ഈ വഴിയും അടഞ്ഞു.
മിക്ക ദിവസങ്ങളിലും മല്‍സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളും ചെറുതോണികളും അവര്‍ക്ക് പോയിവരാന്‍ 10,000 രൂപ വരെ ചിലവുവരുന്നുവെങ്കിലും അതിന്റെ പാതി പോലും മല്‍സ്യം ലഭിക്കാത്ത അവസ്ഥയാണുള്ളത്. മിക്കവീടുകളിലും രണ്ട് നേരത്തെ ആഹാരത്തിനുപോലും വക കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയിലാണു തീരദേശ നിവാസികള്‍.
Next Story

RELATED STORIES

Share it