thiruvananthapuram local

തീരം കവര്‍ന്ന് കരമനയാര്‍

നെടുമങ്ങാട്: പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴകനത്തതോടെ ഡാമിന്റെ ഷട്ടര്‍ തുറന്നു. ഇതുകാരണം കരമനയാറില്‍ ക്രമാതീതമായ നിലയിലാണ് ജലം ഒഴുകുന്നത്.
തീരം കവര്‍ന്നെടുത്താണ് പലേടത്തും വെള്ളമൊഴുകുന്നത്. കരമനയാറിലെ ജലനിരപ്പ് കൂടിയായതോടെ അരുവിക്കര ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു വിട്ടിരിക്കുകയാണ്. മുന്‍പെങ്ങുമില്ലാത്ത വിധം ശക്തിയായ ജലമൊഴുക്കാണ് ഡാം തുറന്നതോടെ ഉണ്ടായത്. ഡാമിന് സമീപത്തെ ചില്‍ഡ്രന്‍സ് പാര്‍ക്കിനോട് ചേര്‍ന്ന നടവഴി പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. ബലിമണ്ഡപവും കുളിക്കടവും വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. പലേടത്തും വീടുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. വെള്ളനാട് കുതിരകുളം ഭാസ്‌കരമന്ദിരത്തില്‍ വിജയകുമാറിന്റെ വീടിന്റെ ചുവര്‍ ഇടിഞ്ഞുവീണു. വീട് അപകടാവസ്ഥയിലാണ്. നെടുമങ്ങാട് കരിപ്പൂരിലും ആര്യനാടും ഓരോ വീടിനു മുകളില്‍ മരം ഒടിഞ്ഞുവീണു ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it