തീയേറ്ററിലെ പീഡനം: കേസ് ഒതുക്കിയ പോലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
BY midhuna mi.ptk12 May 2018 1:39 PM GMT
X
midhuna mi.ptk12 May 2018 1:39 PM GMT
മലപ്പുറം: എടപ്പാളിലെ സിനിമാ തീയേറ്ററില്‍ പെണ്‍കുട്ടിയെ പ്രദേശവാസിയായ സമ്പന്നന്‍ പിഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സിസി ടിവി ദൃശ്യങ്ങള്‍ക്കൊപ്പം രേഖാമൂലം പരാതി നല്‍കിയിട്ടും കേസെടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു.
സംഭവം മലപ്പുറം ജില്ലാ പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മുന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.പെണ്‍കുട്ടിയെ പീഡിപ്പിച്ച സമ്പന്നനും പെണ്‍കുട്ടിയെ അയാള്‍ക്കരികിലെത്തിച്ച സ്ത്രീയും ഒരു പോലെ കുറ്റക്കാരായതിനാല്‍ ഇരുവരെയും പ്രതികളാക്കി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പീഡന വാര്‍ത്ത ദ്യശ്യ മാധ്യമം പുറത്തുവിട്ടതിന്റെ അടിസ്ഥാനത്തില്‍ സ്വയമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പരാതി കിട്ടിയിട്ടും കേസെടുക്കാത്ത സി വൈ എസ് പി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി അവരെ സഹായിക്കുകയായിരുന്നെന്നും ഉത്തരവില്‍ പറയുന്നു.
ഏപ്രില്‍ ഒടുവിലാണ് സംഭവം നടന്നത്.പരാതി കിട്ടിയിട്ടും കേസെടുക്കാതെ സമ്പന്നനെ സഹായിച്ച പോലീസ്, സംഭവം വാര്‍ത്തയായതോടെ കേസെടുത്തു.

Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT