Kollam Local

തീപ്പൊള്ളലേറ്റ മാതാവും മക്കളും ഗുരുതരാവസ്ഥയില്‍

പാരിപ്പള്ളി: ചിറക്കരയില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ മാതാവിന്റെയും മക്കളുടെയും നിലഗുരുതരാവസ്ഥയില്‍. ചിറക്കര ശാസ്ത്രി മുക്ക് കമലവിലാസത്തില്‍ രേഖ(37),മക്കളായ ഷാര(12),കാര്‍ത്തിക്(2) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇന്നലെ രാവിലെ ഭര്‍ത്താവ് ബാബു ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.

അയല്‍വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മാതാവ് വീട്ടിലേക്ക് വിളിച്ചുവരുത്തി ഷാള്‍ ഉപയോഗിച്ച് ദേഹത്ത് ചേര്‍ത്ത് കെട്ടി. പിന്നീട് മണ്ണെണ്ണ ദേഹത്ത് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.
നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കതക് ചവിട്ടിപൊളിച്ച് പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളജിലെത്തിച്ചു.
Next Story

RELATED STORIES

Share it