kozhikode local

തീപ്പിടിത്തത്തില്‍ ഒന്നര ലക്ഷത്തിന്റെ നാശനഷ്ടം

കോഴിക്കോട്: എലത്തൂര്‍ ചെട്ടിക്കുളത്ത് വീടിനു തീപിടിച്ച് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചു. പുതിയങ്ങാടി സ്വദേശി റസീനയുടെ ഫ്രിഡ്ജ്, അലമാര, പണം തുടങ്ങിയവയാണ് കത്തിനശിച്ചത്. എലത്തൂര്‍ ആഷിഖ് ഹൗസില്‍ അബ്ദുള്‍ ഖാദറിന്റെയാണ് വീട്.
റസീന ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. റസീന വീട്ടിലുണ്ടായിരുന്നില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോട്ട്‌സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it