kozhikode local

തീപ്പിടിത്തം; 200 തെങ്ങുകള്‍ കത്തിനശിച്ചു

കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂര്‍ ചല്ലിയില്‍ വന്‍ തീപ്പിടുത്തം. 200ഓളം കായ്ഫലമുള്ള തെങ്ങുകള്‍ കത്തിനശിച്ചു. പത്തേക്കറോളം സ്ഥലത്തുണ്ടായിരുന്ന പുല്ലുകളും കുറ്റിക്കാടുകളും ചാരമായി. ഒറ്റക്കണ്ടം ചെറുവില്‍പ്പുഴ ഭാഗത്താണ് ഇന്നലെ ഉച്ചയോടെ തീപ്പിടുത്തമുണ്ടായത്. ദിവസങ്ങള്‍ക്കു മുമ്പും ചല്ലിയില്‍ തീപ്പിടുത്തമുണ്ടായിരുന്നു. തീപ്പിടുത്തത്തിന്റെ കാരണമെന്തെന്നു അറിയിവായിട്ടില്ല. പേരാമ്പ്രയില്‍ നിന്നു രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീ പടര്‍ന്നതോടെ കുറ്റിക്കാടുകളിലുണ്ടായിരുന്ന ജീവികള്‍ പലതും ചത്തൊടുങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it