Kottayam Local

തീക്കോയിയില്‍ 51 മഴവെള്ള സംഭരണികള്‍ നാടിനു സമര്‍പ്പിച്ചു



തീക്കോയി: ഗ്രാമപ്പഞ്ചായത്ത് മുപ്പതേക്കര്‍ ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതാനായി പൂര്‍ത്തിയാക്കിയ മഴവെള്ള സംഭരണികള്‍ നാടിനു സമര്‍പ്പിച്ചു. മുപ്പതേക്കര്‍ മംഗലം ജലനിധി ഗുണഭോക്തൃ സമിതിയുടെ നേതൃത്വത്തില്‍ പണിത 51 മഴവെള്ള സംഭരണികളുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസ് നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം പി മുരുകന്‍ അധ്യക്ഷത വഹിച്ചു. പ്രോജക്ട് കമ്മീഷണര്‍ ഗീത എസ് നായര്‍ പദ്ധതി വിവരണം നടത്തി. ഗ്രാമപ്പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം ലക്ഷ്യമാക്കിയ ജലനിധി പദ്ധതിയിലൂടെ 16 സ്‌കീമുകളിലായി 1361 കുടുംബങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 8.25 കോടിയുടെ അടങ്കല്‍ തുകയില്‍ 75 ശതമാനം സര്‍ക്കാര്‍ വിഹിതവും 15 ശതമാനം ഗ്രാമപ്പഞ്ചായത്ത് വിഹിതവും 10 ശതമാനവും ഗുണഭോക്തൃ വിഹിതവുമാണ്. 10 സ്‌കീമുകളിലായി 1008 കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷനും ആറ് സ്‌കീമുകളിലായി 353 കുടുംബങ്ങള്‍ക്ക് മഴവെള്ള സംഭരണികളുമാണ് പദ്ധതിയിലുള്ളത്. ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും ജലനിധി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാവുമെന്ന് പ്രസിഡന്റ് കെ സി ജയിംസ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ബിനോയ് ജോസഫ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എം ഐ ബേബി, വിജയമ്മ ഗോപി, ഷാജന്‍ പുറപ്പന്താനം, സീനിയര്‍ എന്‍ജിനീയര്‍ എ ഡി ഹരീഷ്, ലളിതാംബിക സലില്‍, സമിതി ഭാരവാഹികളായ ഇ ഡി രമണന്‍ ഇട്ടിപ്പറമ്പില്‍, തങ്കമണി ചന്ദ്രന്‍, സാലി മാത്യൂ, സജി തട്ടാംവീട്ടില്‍, കുര്യാക്കോസ് തേനംമാക്കല്‍, റോയി മടിക്കാങ്കല്‍, ഗോപാലകൃഷ്ണന്‍ നായര്‍, എ ആര്‍ സോമന്‍, ദീപാ റെജി സംസാരിച്ചു.
Next Story

RELATED STORIES

Share it