തില്ലങ്കേരിയില്‍ സ്റ്റീല്‍ ബോംബും നിര്‍മാണസാമഗ്രികളും പിടികൂടി
BY kasim kzm9 Dec 2017 4:54 AM GMT
kasim kzm9 Dec 2017 4:54 AM GMT
ഇരിട്ടി: തില്ലങ്കേരിക്കു സമീപം മാമ്പറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നു ബോംബും നിര്‍മാണ സാമഗ്രികളും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഉഗ്ര—ശേഷിയുള്ള മൂന്ന് സ്റ്റീല്‍ ബോബുകളും നിര്‍മാണ സാമഗ്രികളായ പാറപ്പൊടി, വെള്ളാരംകല്ല്, ചാക്കുനൂല്, സ്റ്റീല്‍ പാത്രം,വെടിമരുന്ന് എന്നിവയും കണ്ടെടുത്തത്. മണ്‍തിട്ടയില്‍ വലിയ ദ്വാരമുണ്ടാക്കി പിവിസി പൈപ്പ് സ്ഥാപിച്ച് അതില്‍ ബോംബ് സൂക്ഷിച്ച നിലയിലായിരുന്നു.
ബോംബുകള്‍ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ സമീപത്തെ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് നിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്തത്. സംഘര്‍ഷ മേഖലയില്‍ എര്‍പ്പെടുത്തിയ പ്രത്യേക പരിശോധനാസംഘത്തിനു ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് പോലിസും കണ്ണൂരില്‍ നിന്നെത്തിയ ബോംബ്-ഡോഗ് സ്ക്വാഡും സംയുക്തമായി പരിശോധന നടത്തിയത്.
മുഴക്കുന്ന് എസ്ഐ പി രാജേഷിനു പുറമെ ബോംബ് സ്വാഡ് എസ്ഐ ഫ്രാന്‍സിസ്, എഎസ്ഐമാരായ പ്രസാദ്, ഇ െക സനില്‍, സിപിഒമാരായ സനീഷ്, വിജേഷ്, രജീഷ്, രഞ്ചിത്ത്, നിഷാദ് എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലിസ് അറിയിച്ചു.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT