kannur local

തിലാന്നൂര്‍ നൗഫല്‍ വധം: പ്രതി കീഴടങ്ങി

പയ്യന്നൂര്‍: റെയില്‍വേ സ്റ്റേഷനില്‍ കണ്ണൂര്‍ താഴെചൊവ്വ തിലാന്നൂരിലെ നൗഫലിനെ(40) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പോലിസില്‍ കീഴടങ്ങി. ചെറുവത്തൂരിലെ ആശാരിപ്പണിക്കാരന്‍ പി പ്രകാശനാണ് (42)ണു ലെ രാവിലെ 10.30ഓടെ പോലിസില്‍ കീഴടങ്ങിയത്.
സംഭവത്തില്‍ പ്രതിയെന്നു പോലിസ് കണ്ടെത്തിയ പ്രകാശന്‍ മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം പയ്യന്നൂര്‍ പോലിസ് കോടതിയില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്്‌ഐ എം പി ആസാദ് മുമ്പാകെ കീഴടങ്ങിയത്.
2017 ഡിസംബര്‍ 8നു വൈകീട്ട് 4.30ഓടെയാണു മര്‍ദനമേറ്റ പരിക്കുകളോടെ നൗഫലിനെ ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവര്‍ കണ്ടത്. മരണപ്പെടുന്നതിനു മുമ്പ് ചെറുവത്തൂരില്‍ നിന്നു നൗഫലിന് മര്‍ദനമേറ്റെന്നു കണ്ടെത്തിയ പോലിസ് മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെ കുറിച്ചു വിവരം ലഭിച്ചത്. എന്നാല്‍ പോലിസ് വീട്ടിലെത്തുമ്പോഴേക്കും പ്രകാശന്‍ മുങ്ങുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രകാശന്‍ കീഴടങ്ങിയത്. മര്‍ദനമേറ്റ നൗഫല്‍ കണ്ണൂരെന്ന് തെറ്റിദ്ധരിച്ചാണ് പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനിലെ പാര്‍സല്‍ കവാടത്തിനരികില്‍ മരണപ്പെടുകയായിരുന്നു. മര്‍ദനമേറ്റതിന്റെ പിറ്റേന്നു രാവിലെയാണ് നൗഫല്‍ മരണപ്പെട്ടത്.
Next Story

RELATED STORIES

Share it