malappuram local

തിരൂര്‍ സ്റ്റേഡിയംനഗരസഭാ കൗണ്‍സില്‍ യോഗം:യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

തിരൂര്‍: രാജീവ്ഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയം നഗരസഭക്ക്  തലവേദനയാകുന്നു.ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് അംഗങ്ങളുടെ ചോദ്യങ്ങളില്‍ ചെയര്‍മാന്‍ മൗനിയായി. സ്റ്റേഡിയെ വിഷയത്തില്‍ ചെയര്‍മാന്റെ മൗനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ച സിപിഎം കൗണ്‍സിലര്‍ സ്ഹാഖ് മുഹമ്മദലി ഇന്നലെ യോഗത്തിനെത്തിയില്ല.  സ്‌റ്റേഡിയം സംബന്ധിച്ച യു.ഡി.എഫ് അംഗങ്ങളുടെ ഒരു ചോദ്യത്തിനും ചെയര്‍മാന്‍ മറുപടി പറഞ്ഞില്ല. സ്‌റ്റേഡിയം നശിക്കുന്നതില്‍ ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ബാവ യും തന്റെ പ്രയാസം കൗണ്‍സിലില്‍  പ്രകടിപ്പിച്ചു. സ്‌റ്റേഡിയത്തില്‍ സി.മമ്മുട്ടി എംഎല്‍എ അഴിമതി നടത്തി എന്ന പേരില്‍ നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച സില്‍ക്കില്‍ നിന്നും ഏറ്റെടുക്കാന്‍ നഗരസഭ തയ്യാറായിരുന്നില്ല.വിജിലന്‍സ് അന്യേഷണത്തിന് തീരുമാനിക്കുകയായിരുന്നു. വിജിലന്‍സ് രണ്ട് പ്രാവശ്യം നേരിട്ടെത്തി അന്യേഷണം നടത്തുകയും ക്രമക്കേട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്‌റ്റേഡിയം സംരക്ഷിക്കാത്തതില്‍ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തെ താക്കീത് ചെയ്യുകയും, സംരക്ഷണം ശരിയായി നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ നഗരസഭ സ്‌റ്റേഡിയം പൂര്‍ണമായും നശിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.അതാണിപ്പോള്‍ ഭരണമുന്നണി ക്ക് തിരിച്ചടിയായിരിക്കുന്നത്. നഗരസഭയുടെ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപോയി.
Next Story

RELATED STORIES

Share it