malappuram local

തിരൂര്‍, പൊന്നാനി പുഴ സംരക്ഷണം പദ്ധതി യാഥാര്‍ത്ഥത്തിലേക്ക്

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന തിരൂര്‍ പൊന്നാനി പുഴ സംരക്ഷണം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്.
ഇതിന്റെ ഭാഗമായി വിശദമായ പ്രൊജക്ട് റിപോര്‍ട്ട് തയ്യാറാക്കുന്നതിന് ഐആര്‍ടിസി മുണ്ടൂര്‍ എന്ന തിരൂര്‍ പൊന്നാനി പുഴ ഉള്‍ക്കൊള്ളുന്ന മംഗലം, പുറത്തൂര്‍, തൃപ്രങ്ങോട്, തലക്കാട്, ചെറിയമുണ്ടം, വെട്ടം എന്നീ ഗ്രാമപ്പഞ്ചായത്തുകളും തിരൂര്‍ നഗരസഭയും ഉള്‍പ്പെടുന്ന പ്രദേശത്തെ മുഴുവന്‍  കുടുംബങ്ങളുടെയും സമഗ്രമായ സര്‍വേ നടത്തിയിട്ടുണ്ട്.
നീര്‍ത്തടാധിഷ്ടിത മണ്ണ് സംരക്ഷണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ വിവിധ പദ്ധതികളേയും വകുപ്പുകളേയും ഏകോപിപ്പിച്ച് സ്ഥായിയായ മാലിന്യ നിര്‍മാര്‍ജനവും പുഴ സംരക്ഷണവും പുഴയോര സൗന്ദര്യവല്‍ക്കരണവുമാണ് പദ്ധയുടെ ലക്ഷ്യം. ബന്ധപ്പെട്ട ത്രിതല പഞ്ചായത്തുകള്‍ സംയുകത്മായാണ്  പദ്ധതി നടപ്പിലാക്കുന്നത്.   പദ്ധതിയുടെ വിശദമായി പ്രൊജക്ട് റിപോര്‍ട്ട് തയ്യാറാക്കുന്ന പ്രവൃത്തിയുടെ  പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറില്‍ യോഗം ചേര്‍ന്നു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് കൊണ്ട് സ്ഥിരസമിതി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, അനിതാ കിഷോര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ വെട്ടം ആലിക്കോയ, തിരൂര്‍ മിനിസിപ്പാലിറ്റി ചെയര്‍മാന്‍ ബാവ കെ, ജില്ലാ പ്ലാനിങ് ഓഫിസര്‍ പ്രദീപ് കുമാര്‍ പി, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി രാജു, ഐആര്‍ടി പ്രൊജക്ട് ഫെലോ ധനൂപ് മോഹന്‍, പദ്ധതി പ്രദേശം ഉള്‍ക്കൊള്ളുന്ന വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫിസര്‍ എ സി ഉബൈദുല്ല,  സീനിയര്‍ സൂപ്രണ്ട് പി സി സാമുവല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it